ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാംഷെയറിലെ ആൽഡർഷോട്ടിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ച ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ പലരുടെയും വസ്തുവകകൾക്ക് നാശമുണ്ടാവുകയും മരങ്ങൾ വീഴുകയും ചെയ്‌തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഏകദേശം 1.2 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിനെ ടൊർണാഡോ ആൻഡ് സ്റ്റോം റിസർച്ച് ഓർഗനൈസേഷൻ ട്രാക്ക് ചെയ്‌തു. ഇതുവരെ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകരമായ കേടുപാടുകൾ സംഭവിച്ച മരങ്ങൾ കണ്ടാൽ അടിയന്തിര സേവനങ്ങളുമായി ബന്ധപ്പെടാൻ പ്രദേശ വാസികളോട് റഷ്മൂർ ബറോ കൗൺസിൽ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
മരങ്ങൾക്കും വസ്തുവകകൾക്കും കേടുപാടുകൾ ഉണ്ടായതിന് പിന്നാലെ ഹാംഷെയർ ആൻഡ് ഐൽ ഓഫ് വൈറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്ഥലത്ത് എത്തിയതായി റിപ്പോർട്ട് ചെയ്തു. സംഭവ സമയം ഡോർബെൽ ക്യാമറകൾ പകർത്തിയ വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാം. വീഡിയോയിൽ ഓടുകൾ റോഡുകളിലും നടപ്പാതകളിലും ചിതറി കിടക്കുന്നതായി കാണാം.
യുകെയിൽ പ്രതിവർഷം 30 ചുഴലിക്കാറ്റുകൾ എങ്കിലും ഉണ്ടാവുന്നുണ്ട്. ചുഴലിക്കാറ്റിൻെറ സമയം പ്രദേശത്ത് ഇടിയും മിന്നലും ഉണ്ടായിരുന്നു. പിന്നീട് ടൊർണാഡോ ആൻഡ് സ്റ്റോം റിസർച്ച് ഓർഗനൈസേഷൻ മേധാവി പോൾ നൈറ്റ്ലി ഇത് ഒരു ചുഴലിക്കാറ്റാണെന്ന് സ്‌ഥിരീകരിച്ചു.
Leave a Reply