തട്ടേക്കാട്ട് റിസോർട്ടിൽ എത്തിയ വിദ്യാർഥിനി പെരിയാറിൽ മുങ്ങിമരിച്ചു. ക്ഷേമനിധി ബോർഡ് ഓഫിസിൽ ഉദ്യോഗസ്ഥനായ നെടുമ്പാശേരി നെടുവന്നൂർ ആറ്റിക്കുടി (ഷിബു നിവാസ്) ഷിബുവിന്റെ മകൾ ശ്വേത(17)യാണ് കുടുംബാംഗങ്ങൾ കാൺകെ പെരിയാറിൽ മുങ്ങിമരിച്ചത്. അയൽവാസികളായ 4 കുടുംബങ്ങളിലെ ഇരുപതോളം പേരടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെയാണ് പുഴയുടെ ഇടതു കരയിൽ വനത്തിലെ റിസോർട്ടിൽ എത്തിയത്.

കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളോടൊപ്പം കുളിക്കുമ്പോൾ വൈകിട്ട് നാലരയോടെയാണ് അപകടം. നീന്തൽ അറിയാമായിരുന്നെങ്കിലും കയത്തിൽ പെട്ട ശ്വേത മുങ്ങിപ്പോകയായിരുന്നു. മാതാപിതാക്കളും സഹോദരനും അപകട സമയത്ത് അടുത്ത് ഉണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബഹളം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാട്ടുകാരും പൊലീസും ചേർന്നു കണ്ടെത്തിയ മൃതദേഹം കോതമംഗലം ധർമഗിരി ആശുപത്രി മോർച്ചറിലേക്കു മാറ്റി.കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ശ്വേത.