ജോർജ് തോമസ്
മാഞ്ചസ്റ്റർ : ട്രാഫോർഡ് മലയാളി അസ്സോസിയേഷൻ്റെ 2020 വർഷത്തെ ഭരണസമിതിയെ ഇവിടെച്ചേർന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽവച്ചു തിരഞ്ഞെടുത്തു. അസ്സോസിയേഷൻ്റെ ക്രിസ്മസ്-പുതുവത്സര പരിപാടികളുടെ ഭാഗമായാണ് വാർഷികപൊതുയോഗം നടന്നത്.
സംഘടനയുടെ പുതുവർഷത്തെ പ്രസിഡന്റായി അഡ്വ: റെൻസൺ തുടിയൻപ്ലാക്കലിനെ യോഗം ഐയ്ക്യകണ്ടേന തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീ. സ്റ്റാനി എമ്മാനുവേലിനെയും ട്രഷററായി ശ്രീ.ജോർജ്ജ് തോമസിനെയും വൈസ് പ്രെസിഡണ്ടായി ശ്രീ. ബിജു നെടുമ്പള്ളിൽനെയും ജോയൻറ് സെക്രട്ടറിയായി ശ്രീ. സിജു ഫിലിപ്പിനെയും പ്രോഗ്രാം കോർഡിനേറ്റർമാരായി ശ്രീമതി.സിന്ധു സ്റ്റാൻലി, ശ്രീമതി.ഫെബിലു സാജു, ശ്രീമതി. ഷിബി റെൻസൺ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
കഴിഞ്ഞ പാതിനാലുവര്ഷങ്ങളായി മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ വിവിധങ്ങളായി ചാരിറ്റി പ്രവർത്തനങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും ബഹുവിധങ്ങളായ പ്രോഗ്രാമുകളിലൂടെയും നിരവധി പരിപാടികൾ സമൂഹത്തിൽ കാഴ്ചവച്ചുകൊണ്ടു മുന്നേറിക്കൊണ്ടിരിക്കുന്നു ട്രാഫോർഡ് മലയാളി അസോസിയേഷൻ യു കെ യിലെത്തന്നെ ഏറ്റവും മികവുറ്റ അസോസിയേഷൻ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ വർഷം യുഗ്മ നടത്തിയ വള്ളംകളിമത്സരത്തിൽ ടി എം എ യുടെ ട്രാഫോർഡ് ബോട്ട് ക്ലബ്ബ് പ്രശംസനീയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അതോടൊപ്പം അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രാഫോർഡ് നാടക സമിതി പത്തിലധികം നാടകങ്ങളാണ് ഇക്കാലയളവിൽ സമൂഹത്തിൽ സംഭാവന ചെയ്തത്.
പുതുതായി ട്രാഫൊർഡിലും പരിസരപ്രദേശങ്ങളിലേയ്ക്കും താമസമാക്കിയ എല്ലാ മലയാളികളെയും ട്രാഫോർഡ് മലയാളി അസ്സോസിയേഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പുതിയതായി ചാര്ജടുത്ത ടി എം എ യുടെ പ്രസിഡണ്ട് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അറിയിച്ചു. ബഹുവിധങ്ങളായ പരിപാടികൾ അടുത്ത ഒരു വർഷത്തേയ്ക്ക് തയാറാക്കികൊണ്ടു തങ്ങളുടെ പ്രവർത്തനം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ക്രിസ്‌മസ് – ന്യൂ ഇയർ പരിപാടിയിൽ ബിജു കുര്യൻ, അധ്യക്ഷത വഹിച്ചു. സ്റ്റാൻലി ജോൺ, ലിജോ ജോൺ, മീന ഷൈജു, ഹൈഡി ബിനോയ്, ഷൈബി ബിജു, ഡോണി ജോൺ, സാജു ലാസർ, അഡ്വ : റെൻസൺ തുടിയൻപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply