സ്വന്തം ലേഖകൻ

ബൈക്ക് അപകടത്തെ തുടർന്ന് കാണാതായ യുവാവിന്റെ ആണ് രണ്ടു ദിവസമായി തിരക്കേറിയ മാര്‍ക്കിന് മുന്നിലെ ഓടയിൽ കാണപ്പെട്ടത്. കാണാതായ യുവാവിനെ തേടി ബന്ധുക്കളും പോലീസും അലയുമ്പോൾ, ചേതന അറ്റ ശരീരം രണ്ടു ദിവസമായി ഓടയിൽ കുരുങ്ങി കിടന്നത്. തിരുവല്ല -കായംകുളം സംസ്ഥാന പാതയിൽ ഡേറ്റുന് എതിർവശത്തെ ഓടയിലാന്ന് കാണപ്പെട്ടത്. തുകലശേരി വാര്യത് താഴ്ചയിൽ മോഹനചന്ദ്രന്റെ മകൻ ജ്യോതിഷ് ( 24) ആണ് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഞായറാഴ്ച അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ജ്യോതിഷ് സുഹൃത്തിനെ താലൂക്ക് ആശുപത്രിക്കു സമീപമുള്ള വീട്ടിൽ വിട്ടശേഷം മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഈ സമയം എവിടെ കനത്ത മഴയുണ്ടായിരുന്നു. അപകടശേഷം പോലീസും നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിൽ ഒരാൾ അപകടം നടന്നശേഷം ഒരാൾ നടന്നു പോകുന്നതായി നാട്ടുകാരിൽ ഒരാൾ പറഞ്ഞതോടെ അത് ജോതിഷാണെന്ന ധാരണയിൽ അന്വേഷണം നിർത്തി. ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ജ്യോതിഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിയും നൽകി.

ജ്യോതിഷിനെ കാണാനില്ല ഇന്ന് സംഭവ സ്ഥലത്തു ചായക്കടയിൽ സംസാരം ഉണ്ടാകുകയും കേട്ടിരുന്ന കടയുടമയുടെ മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ കുട്ടി കടയുടെ മുൻപിൽ ഓടയുടെ സ്ലാബിനിടയിൽ മാറി മാറി നോക്കുന്നതിനിടയിൽ കുട്ടിയുടെ ശ്രദ്ധയിൽ ആണ് യുവാവിന്റെ കാല്പാദം കണ്ടത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി