ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം എല്ലാവരും ഓഫീസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും തിരികെയെത്തുന്ന സാഹചര്യത്തിൽ ട്രെയിൻ നിരക്കുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ സീസൺ ടിക്കറ്റുകളിലും മറ്റും 3.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഊർജ്ജസ്രോതസ്സുകൾക്കും, ആവശ്യ ഭക്ഷണ സാധനങ്ങൾക്കുമെല്ലാം വിലവർധന ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ, ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് വർധന ജനങ്ങളെ ആകമാനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ തന്നെ ജീവിതച്ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ട്രെയിൻ നിരക്കുകളുടെ കൂടെ വർധന ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് ക്യാംമ്പെയ്‌ൻ ഫോർ ബട്ടർ ട്രാൻസ്പോർട്ട് പ്രവർത്തക സിൽവിയ ബാരറ്റ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ട്രെയിൻ നിരക്കുകളുടെ വർധന, ജനങ്ങളെ കാറുകളിലേക്ക് ആശ്രയിക്കുവാൻ കൂടുതൽ പ്രേരിപ്പിക്കുമെന്നും, ഇത് നിലവിലുള്ള കാലാവസ്ഥ പ്രതിസന്ധി വർദ്ധിക്കുന്നതിന് ഇടയാകുമെന്നും ട്രാൻസ്പോർട്ട് യൂണിയൻ ജനറൽ സെക്രട്ടറി മാനുവൽ കോർട്ടെസ് വ്യക്തമാക്കി. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന തെറ്റായ നീക്കമാണ് ഇതെന്നും, ഇത് പരിഹരിക്കാൻ ഗവൺമെന്റ് തന്നെ മുന്നോട്ടുവരണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.