നിയന്ത്രണം വിട്ട് ട്രെയിന്‍ പിറകോട്ട് പാഞ്ഞു. 35 കിലോമീറ്ററോളമാണ് ട്രെയിന്‍ പിറകോട്ട് പാഞ്ഞത്. ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ട പൂര്‍ണ്ണഗിരി ജന്‍ശതാബ്ദി എക്‌സ്പ്രസാണ് പിറകോട്ട് പാഞ്ഞത്.

പിറകോട്ടോടിയ ട്രെയിന്‍ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്‌റ്റേഷനിലെത്തിയതോടെയാണ് നിര്‍ത്താന്‍ കഴിഞ്ഞത്. സാങ്കേതിക പ്രശ്‌നമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം. ട്രാക്കിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ലോക്കോ പൈലറ്റ് വേഗത കുറക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്.

ഇതോടെ ട്രെയിന്‍ പിറകോട്ട് സഞ്ചരിക്കാന്‍ തുടങ്ങുകയായിരുന്നു. വേഗതയില്‍ ട്രെയിന്‍ പിറകോട്ട് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ട്രെയിന്‍ ഖട്ടിമയില്‍ നിര്‍ത്താന്‍ കഴിഞ്ഞതോടെ യാത്രക്കാരെ ബസുകളില്‍ നിശ്ചിത സ്ഥലങ്ങളിലേക്കയച്ചു. ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍നിന്ന് വിദഗ്ധ സംഘം ഖട്ടിമയിലെത്തി ട്രെയിന്‍ പരിശോധനക്ക് വിധേയമാക്കും.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ