ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് ആഫ്രിക്കൻ സമൂഹത്തിനെതിരെ 1970-ൽ തങ്ങളുടെ ഒരു ഉദ്യോഗസ്ഥൻ നടത്തിയ വംശീയ വെറിയ്ക്ക് ക്ഷമാപണം നടത്തി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് (ബിടിപി). ഈ സംഭവത്തിൽ നിരവധി കറുത്ത വംശജരായ യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിലായത്. വാട്ടർലൂ ഫോർ, ഓവൽ ഫോർ, സ്റ്റോക്ക്‌വെൽ സിക്‌സ് എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രൂപ്പുകൾക്കെതിരെ തെറ്റായ തെളിവുകൾ ഡെറക് റിഡ് ജ്‌വെൽ എന്ന ഓഫീസർ വിചാരണയിൽ നൽകി. സംഭവിച്ച കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെങ്കിലും അതിൽനിന്നും തെറ്റ് മനസ്സിലാക്കി പാഠങ്ങൾ പഠിക്കാൻ കഴിയുമെന്ന് ബിടിപി ചീഫ് കോൺസ്റ്റബിൾ ലൂസി ഡി ഓർസി പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഓവൽ ഫോറിനും സ്റ്റോക്ക് വെൽ സിക്സിനും നൽകിയ ശിക്ഷകൾ കോടതി റദ്ദാക്കി. ഓരോ കേസിലും ബിടിപിയിലെ ഉദ്യോഗസ്ഥൻ കേസിലെ ഇരകളോട് ക്ഷമാപണം നടത്തി. എന്നാൽ, ഓവൽ ഫോറിലെ ഒരാളായ വിൻസ്റ്റൺ ട്രൂവാണ് ബിടിപി ബ്രിട്ടീഷ് ആഫ്രിക്കൻ സമൂഹത്തോട് ക്ഷമാപണം നടത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1972-ൽ സ്റ്റെർലിംഗ് ക്രിസ്റ്റി, ജോർജ്ജ് ഗ്രിഫിത്ത്‌സ്, കോൺസ്റ്റന്റൈൻ “ഒമർ” ബൗച്ചർ എന്നിവർക്കൊപ്പം മിസ്റ്റർ ട്രൂ ഹാൻഡ്‌ബാഗുകൾ മോഷ്ടിച്ചതായും ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ആരോപിക്കപ്പെട്ടതിനെ തുടർന്ന് എട്ട് മാസം ജയിലിൽ കഴിഞ്ഞു. 1960-1970 കാലയളവിൽ ബി ടി പി യിൽ ജോലിചെയ്തിരുന്ന പോലീസ് ഓഫീസറായ ഡിഎസ് ഡെറക് റിഡ്ജ് വെലിൻെറ ക്രിമിനൽ നടപടികൾ മൂലം ബ്രിട്ടീഷ് ആഫ്രിക്കൻ സമൂഹം അനുഭവിച്ച കഷ്ടതയിൽ താൻ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്ന് ചീഫ് കോൺസ്റ്റബിൾ പറഞ്ഞു. നിരപരാധികളായ ബ്രിട്ടീഷ് ആഫ്രിക്കക്കാരെ ശിക്ഷിക്കുന്നതിന് കാരണമായി ഇത്തരത്തിലുള്ള നീക്കത്തിനെതിരെ എത്രയും വേഗം നടപടി എടുക്കാൻ കഴിയാത്തതിലുള്ള ഖേദവും അവർ അറിയിച്ചു.


ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിക്കുന്ന രണ്ട് സിംബാവെ സ്വദേശികൾക്കെതിരെയുള്ള ഡെറ്റ് സർജൻറ് റിഡ്ജ്‌വെല്ലിന്റെ തെളിവുകൾ വിചിത്രമായി തോന്നിയതിനെ തുടർന്ന് 1973-ൽ ടോട്ടൻഹാം കോർട്ട് റോഡ് ടു കോടതിയിലെ വിചാരണ ജഡ്ജി നിർത്തിവെച്ചു. പിൽക്കാലത്ത് തൻെറ ഏഴ് വർഷത്തെ ജയിൽശിക്ഷ കാലയളവിൽ 1982-ൽ ഹൃദയാഘാതത്തെ തുടർന്ന് ഡെറ്റ് സർജൻറ് റിഡ്ജ്‌വെൽ മരണമടഞ്ഞു. ഡെറ്റ് റിഡ്ജ്‌വെല്ലിന്റെ പ്രവർത്തനങ്ങൾ നിലവിലെ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസുമായി ഒരിക്കലും താരതമ്യപ്പെടുത്തരുതെന്നും പൊതുജനങ്ങളുടെ സംരക്ഷണത്തിൽ താൽപര്യരായ ഉദ്യോഗസ്ഥരാണ് ഇപ്പോൾ ബിടിപിയിൽ ഉള്ളതെന്നും ചീഫ് കോൺസ്റ്റബിൾ ഡി’ഓർസി പറഞ്ഞു. മുന്നോട്ട് നീങ്ങുമ്പോൾ ബ്രിട്ടീഷ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയുമായി ഇടപഴകാനും കൂടുതൽ അടുത്ത് പ്രവർത്തിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും സംഭവിച്ച കാര്യങ്ങളിൽ ഇനി മാറ്റം വരുത്താൻ കഴിയില്ലെങ്കിലും അതിൽനിന്ന് പാഠം ഉൾക്കൊള്ളുമെന്നും ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട സംഭവങ്ങളിൽ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.