ജീവിതത്തില്‍ ഇതുവരെ ചെയ്തു തന്ന എല്ലാറ്റിനും നന്ദി. തീയും പുകയും വിഴുങ്ങിയ കെട്ടിടത്തിലെ 23-ാം നിലയില്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ അവര്‍ മറ്റൊരു രാജ്യത്തുള്ള കുടുംബാംഗങ്ങളെ അവസാനമായി വിളിച്ചു പറഞ്ഞത് ഇതായിരുന്നു.
ഇതാണ് ആ പ്രണയ കഥ……
ഇറ്റലിയില്‍ നിന്നും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ആര്‍ക്കിടെക്റ്റ് ഗ്രാജുവേറ്റുകളായ ഗ്ളോറിയ ട്രെവിസാനും പങ്കാളി മാര്‍കോ ഗൊറ്റാര്‍ഡിയും തൊഴില്‍ തേടി ലണ്ടനില്‍ എത്തിയത്. പ്രണയികളും ഒരുമിച്ചു താമസിക്കുകയും ചെയ്തിരുന്ന ഇവരെ വേര്‍പെടുത്താന്‍ മരണത്തിനും ലണ്ടന്‍ ഗ്രെന്‍ഫെല്‍ ടവറിനെ വിഴുങ്ങിയ അഗ്നിഗോളത്തിനും കഴിഞ്ഞില്ല. ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ പാര്‍പ്പിട സമുച്ചയം കത്തിയമര്‍ന്ന കൂട്ടത്തില്‍ ഈ പ്രണയികളെയും കാണാതായി. മികച്ച വരുമാനമുള്ള ജോലിയും സുന്ദരമായ ഒരു കുടുംബജീവിതവും മോഹിച്ച് യു കെയില്‍ ചേക്കേറിയ ഇരുവരും മരണത്തിലും വേര്‍പിരിഞ്ഞില്ല. തങ്ങള്‍ക്ക് ചുറ്റും പുക ഉയരുന്നതും ഇനി രക്ഷയില്ലെന്നും അവര്‍ക്ക് അറിയാമായിരുന്നു. തീ ഓരോ നിലയിലേക്കും കയറി വരുന്നത് ഇരുവരും നോക്കി നില്‍ക്കേയാണ്. തീയില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്ന് വൈകാരികമായ അവസാന ഫോണ്‍കോളില്‍ ഇരുവരും മാതാപിതാക്കളോട് വ്യക്തമാക്കി. കെട്ടിടത്തിലെ 23-ാം നിലയില്‍ ഏറെ പ്രതീക്ഷകളോടള ആഹഌദകരമായ ജീവിതത്തില്‍ നീങ്ങവേയാണ് അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് തീ പടര്‍ന്നത്. വെനീസ് സര്‍വകലാശാലയില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് 27 കാരി ട്രെവിസാന്‍ മാസ്റ്റര്‍ ബിരുദം നേടിയത്. പുലര്‍ച്ചെ 3.45 നായിരുന്നു 27 കാരന് ഗോറ്റാര്‍ഡിന്‍ വീട്ടുകാരെ ആദ്യം വിളിച്ചത്. നാലു മണിക്ക് വീണ്ടും വിളിച്ചു. പേടിക്കേണ്ട എല്ലാം നിയന്ത്രണ വിധേയമായി എന്നായിരുന്നു ആദ്യം വിളിച്ചു പറഞ്ഞത്. ഒരു പക്ഷേ അത് ഞങ്ങളെ ആശ്വസിപ്പിക്കാനായിരിക്കുമെന്നും പിതാവ് മാറ്റീനോ ഡി പഡോവ പറയുന്നു. രണ്ടാമത്തെ കോളില്‍ പുകയും തീയും ഉയരുന്നതായിട്ടാണ് പറഞ്ഞത്.
അവസാന നിമിഷം വരെ തങ്ങള്‍ ഫോണിനടുത്ത് തന്നെ ഉണ്ടായിരുന്നു എന്നാണ് വീട്ടുകാര്‍ പറഞ്ഞത്. പുലര്‍ച്ചെ 4.07 ന് അപ്പാര്‍ട്ട്മെന്റില്‍ മൊത്തം പുകയാണെന്നും കാര്യങ്ങള്‍ ഗുരുതരമായ നിലയിലേക്ക് പോകുകയാണെന്നും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെവിസാന്‍ ആദ്യം വീട്ടുകാരെ വിളിച്ചത്. താഴേയ്ക്ക് പോകണമെന്നുണ്ട്. പക്ഷേ പടിക്കെട്ടുകളിലെല്ലാം തീ നിറഞ്ഞിരിക്കുകയാണ്. പുക കൂടിക്കൂടി വരികയാണെന്നും വിളിച്ചു പറഞ്ഞു. പിന്നീട് ഫോണ്‍ കട്ടായി അതിന് ശേഷം നൂറു തവണയെങ്കിലും വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് പിതാവ് പറഞ്ഞു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്നും ഇതുവരെ ചെയ്ത തന്ന എല്ലാ സഹായങ്ങള്‍ക്കും നന്ദിയെന്നും വിടപറയുന്നെന്നും മകള്‍ പറയുന്നത് മാതാവ് ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. രണ്ടു പേരെയും ഇറ്റലിയിലേക്ക് മടക്കി കൊണ്ടുവരാന്‍ വീട്ടുകാര്‍ ആലോചിച്ചിരിക്കുകയായിരുന്നു. ഇനി ഇവരുടെ മൃതദേഹങ്ങള്‍ ഏതു നിലയിലായിരിക്കും കണ്ടെത്തുകയെന്ന് അറിയില്ലെന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തന്നെ കഴിയുമോയെന്ന് തന്നെ അറിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു
Leave a Reply