പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) യാണ് രാഹുൽ ഗാന്ധിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. മുർഷിദാബാദ് ജില്ലയിൽ നടന്ന ആഭ്യന്തര പാർട്ടി യോഗത്തിലാണ് മമതയുടെ ആരോപണം. രാഹുൽ ഗാന്ധിയെ നേതാവായി നിലനിർത്താനാണ് ഭാരതീയ ജനതാ പാർട്ടി ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമാണെങ്കിൽ ആർക്കും പ്രധാനമന്ത്രി മോദിയെ വിമർശിക്കാൻ കഴിയില്ലെന്നും മമത ബാനർജിപറഞ്ഞു.

“അല്ലെങ്കിൽ, ആരെങ്കിലും വിദേശത്ത് എന്തെങ്കിലും പറഞ്ഞതായി ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പാർലമെന്റ് തുറന്ന് പ്രവർത്തിക്കണമെന്നും അദാനി വിഷയത്തിലും എൽഐസി വിഷയത്തിലും ചർച്ചകൾ നടക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ എന്തുകൊണ്ട് അദാനി വിഷയത്തിൽ ചർച്ചകൾ നടക്കുന്നില്ല? എന്തുകൊണ്ട് എൽഐസിയിൽ ചർച്ചകൾ നടക്കുന്നില്ല? എന്തുകൊണ്ടാണ് ഗ്യാസിന്റെ വിലയെക്കുറിച്ച് ചർച്ച ചെയ്യാത്തത്? ഇതിനെല്ലാം ഇടയിലാണ് ഏകീകൃത സിവിൽ കോഡിന്റെ പകർപ്പ് അവതരിപ്പിച്ചിരിക്കുന്നത്. യൂണിഫോം സിവിൽ കോഡ് ഞങ്ങൾ അംഗീകരിക്കുന്നില്ല, അത് നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല,” മമത ബാനർജി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തിടെ യുകെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെച്ചൊല്ലി പാർലമെന്റിൽ ബഹളം രൂക്ഷമായ സാഹചര്യത്തിലാണ് തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ പരാമർശം.