ആശയം. ഷിബു മാത്യൂ
അവതരണം. ആന്റണി ജോസഫ്
വോട്ടവകാശമില്ലാത്ത പ്രവാസി മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് മലയാളം യുകെ ന്യൂസിന്റെ ഇലക്ഷന്‍ ട്രോളും.. തള്ളും.. എന്ന ആക്ഷേപഹാസ്യ പംക്തി മുന്നേറുകയാണ്.
രാഹുല്‍ജിയുടെ വനിതാ മുഖ്യമന്ത്രിയാണ് ട്രോളര്‍മാരുടെ ഇന്നത്തെ ആദ്യ ഇര. സൗന്ദര്യം നോക്കിയിട്ടാണോ എന്നറിയില്ല നെറക്കു വീണത് ചാണ്ടിച്ചനായിരുന്നു. പൊക്കം കുറവായതുകൊണ്ടാവും രമേശനെ തള്ളി വെള്ളത്തിലിട്ടത്. താമരയായി അതിനി വിരിഞ്ഞാലോ?? അതു കലക്കി. ഇതിനിടയില്‍ സരിതയും സ്വപ്നയും അഞ്ച് വര്‍ഷം മുഖ്യധാരയിലിരുന്ന് കേരളം ഭരിച്ചത് രാഹുല്‍ജി അറിഞ്ഞില്ലേ?? പിന്നെന്തിനാണ് ഇനി ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിന് എന്ന മറുചോദ്യവും ട്രോളര്‍മാര്‍ക്കിടയില്‍ ഉയര്‍ന്നു.
ഈ ബഹളത്തിനിടയില്‍ നമ്മുടെ മണിയാശാന് ചെറിയൊരു പണി കിട്ടി. ടെറസ്സിലും അണ്ണാക്കുവരെയും വെള്ളമെത്തിച്ച വലിയ മനുഷ്യന്‍ എന്ന നിലയിലായിരുന്നു അഭിഷേകം. ലോക ജലദിന ആഘോഷപരിപാടിക്കിടയില്‍ കിട്ടിയതാണ് ഈ അഭിഷേകം. അതോടെ ഡാമിനുള്ളില്‍ആശാന്‍ വീണു. ഈ ബഹളത്തിനിടയിലാണ് ശോഭച്ചേച്ചിയുടെ ‘സു’ കാണാതെ പോയത്. ട്രോളര്‍മാര്‍ പോലും ചിരിച്ചു പോയി. സത്യം പറയാല്ലോ.. ‘സു’ കണ്ടു പിടിക്കാന്‍ ട്രോളര്‍മാര്‍ നന്നായി ശ്രമിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇന്നും താരമായിരുന്നു പൂഞ്ഞാറാശാന്‍. കാശു കൊടുത്ത് കൂവിച്ചതാണോ എന്നൊരു സംശയവും ഇതിനിടയിലുണ്ട്. ആശാന്‍ പറഞ്ഞതുപോലെ മെയ് ആറിന് പറയാം.
ഇനി മലകയറ്റം. അത് മുഖ്യന് പണിയായി. മുഖ്യനെ മല കയറ്റുമെന്നുറപ്പിച്ച് NSS. കയറില്ലന്ന് മുഖ്യനും. വേണമെങ്കില്‍ സ്ത്രീകളെ കയറ്റാമെന്നാ മുഖ്യന്‍ പറയുന്നത്. തലങ്ങും വിലങ്ങും മുഖ്യന് ശത്രുക്കളാണ്. ഭൂമിയില്‍ നിര്‍ത്തുന്നില്ല. ഇതോടെ മുഖ്യനും കോമഡി പറയാന്‍ പഠിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മൊത്തം കോമഡിയായിരുന്നു. ഇരട്ട വോട്ടിലും അതാവര്‍ത്തിച്ചു.
വനിതാ സ്ഥാനാര്‍ത്ഥികളുടെ സൗന്ദര്യം അവരുടെ ജയസാധ്യതയ്ക്ക് അപകടമാണ് എന്നും ഒരു സൂചനയുണ്ട്? സ്ത്രീകള്‍ തന്നെ അവരെ തോല്പ്പിക്കും. അസൂയ ആണല്ലോ സ്ത്രീയെ സ്ത്രീയാക്കുന്നത്…
കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ അത് തെളിഞ്ഞതാണ്. പിറവം സൈഡില്‍ മേയ്ക്കപ്പ് കൂടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതെയില്ല…
ഇനി ഇന്നത്തെ പ്രധാന വിഷയം കാണാം..
Leave a Reply