കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിയിലാണ് നടുക്കുന്ന സംഭവം. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സേലം ജില്ലയിലെ ഇടപ്പാടിയില്‍നിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദര്‍ശനത്തിനായി പോയ ഒന്‍പതംഗ സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
കാര്‍ നാമക്കല്‍ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ആറുപേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
Leave a Reply