ചാഗോസ് ദ്വീപുകളുടെ അവകാശം മൗറീഷ്യസിന് കൈമാറാനുള്ള യു.കെ.യുടെ പദ്ധതിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും നിലപാട് മാറ്റി. ഡിയഗോ ഗാർഷ്യയിലെ വ്യോമത്താവളം ഇറാനെതിരായ മുൻകരുതൽ സൈനികാക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന യുകെയുടെ നിലപാടാണ് ട്രംപിന്റെ എതിർപ്പിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. പ്രധാനമന്ത്രി കെയർ സ്റ്റാർമർ മൗറീഷ്യസുമായി കൈവരിച്ച കരാറിനെ ‘വലിയ പിഴവ്’ എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ വിമർശിച്ചത്. ഇറാന്റെ ആണവ പദ്ധതിയെ ചൂണ്ടിക്കാട്ടി, ആവശ്യമെങ്കിൽ സൈനിക നടപടിക്ക് ഡിയഗോ ഗാർഷ്യയും യു.കെ.യിലെ ഫെയർഫോർഡ് എയർബേസും ഉപയോഗിക്കേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകില്ലെന്ന് യുകെ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ യു.കെ.യിൽ പ്രവർത്തിക്കുന്നത് ലണ്ടന്റെ സമ്മതത്തോടെയും നിയമപരമായ മാനദണ്ഡങ്ങളോടെയുമാണ്. സ്റ്റാർമറും ട്രംപും ഇറാനിലെ സാഹചര്യം ചർച്ച ചെയ്തെങ്കിലും ചാഗോസ് വിഷയത്തിൽ ഔദ്യോഗിക പ്രസ്താവനയുണ്ടായില്ല. പാർലമെന്റിൽ കരാർ ബിൽ ഹൗസ് ഓഫ് ലോർഡ്സിൽ വീണ്ടും എത്തേണ്ടതുണ്ടെങ്കിലും അമേരിക്കൻ പിന്തുണ ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന ആശങ്ക ഡൗണിംഗ് സ്ട്രീറ്റിൽ ശക്തമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ പ്രതിപക്ഷ കൺസർവേറ്റീവുകൾ അമേരിക്കൻ ഭരണകൂടത്തോട് ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേൽ വാഷിങ്ടണിൽ ചർച്ചകൾ നടത്തുമെന്ന് അറിയിച്ചു. കരാർ ‘ഇപ്പോൾ നിലച്ച അവസ്ഥയിലാണ്’ എന്നും അവർ പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കരുതെന്ന നിലപാട് യു.കെ. ആവർത്തിച്ചെങ്കിലും, ചാഗോസ് കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.