ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേയ്ക്കുള്ള പുതിയ അമേരിക്കൻ അംബാസഡറെ ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇൻവെസ്റ്റ്മെൻറ് ബാങ്കറും റിപ്പബ്ലിക്കൽ പാർട്ടിക്ക് വൻതോതിൽ ഫണ്ടുകൾ സംഭാവന ചെയ്യുകയും ചെയ്ത വാറൻ സ്റ്റീഫൻസിനെ ആണ് പുതിയ അംബാസിഡർ. അമേരിക്കയെ മുഴുവൻ സമയവും സേവിക്കണമെന്ന് വാറൻ സ്റ്റീഫൻസ് ആഗ്രഹിച്ചിരുന്നതായും ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായ യു കെ യിലേയ്ക്ക് അദ്ദേഹത്തെ അംബാസിഡറായി അയക്കുന്നതിന് സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു.


അർക്കൻസാസിലെ ലിറ്റിൽ റോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സാമ്പത്തിക സേവന സ്ഥാപനമായ സ്റ്റീഫൻസ് ഇങ്കിൻ്റെ ചെയർമാനും പ്രസിഡൻ്റും സിഇഒയുമാണ് സ്റ്റീഫൻസ്. 2016 -ൽ ട്രംപ് ആദ്യമായി മത്സരിച്ചപ്പോൾ അദ്ദേഹം എതിർ ചേരിയിലായിരുന്നു. എന്നാൽ 2020 ലും 2024ലും വാറൻ സ്റ്റീഫൻസ് റൊണാൾഡ് ട്രംപിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. 2024ലെ ഫെഡറൽ ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം 2 മില്യൺ ഡോളർ ആണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകിയത്.