സ്വന്തം ലേഖകൻ
ബൈഡൻ 264 ഇലക്ടറൽ കോളേജ് വോട്ടിന് അടുത്ത് നിൽക്കെ, വിജയസാധ്യത ഏകദേശം ഉറപ്പിച്ചതായും, ബാക്കി വോട്ടുകൾ കൂടി എണ്ണി സമാധാനപരമായി ഫലം തീരുമാനിക്കട്ടെ എന്നും അഭിപ്രായപ്പെട്ടു. പെൻസിൽവേനിയ, നവാട എന്നിവിടങ്ങളിൽ വോട്ടെണ്ണൽ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കേസ് ഫയൽചെയ്ത ട്രംപ് ജോർജിയയിലും അവസാന വോട്ടുകളിൽ സംശയം രേഖപ്പെടുത്തി. മിച്ചിഗൻ, വിൻകൺസിൻ എന്നിവിടങ്ങളിൽ കൂടി വിജയിച്ച ബൈഡൺ വൈറ്റ് ഹൗസിലേക്കുള്ള പാത എളുപ്പമാക്കി മുന്നേറുകയാണ്. പതിവായി ചുവപ്പ് മാത്രം വിജയിക്കുന്ന സ്ഥലങ്ങളിൽ ബൈഡൻ മുന്നിട്ടുനിൽക്കുന്നത് സംശയാസ്പദമാണെന്നും വോട്ടെണ്ണൽ നിർത്തിവെക്കണമെന്നും ട്രംപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 270 ഇലക്ടറൽ വോട്ടുകളിൽ 6 എണ്ണം കൂടി ലഭിച്ചാൽ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവി ഉറപ്പിക്കും. ബാക്കിയുള്ള നാലു സ്റ്റേറ്റുകളിൽ കൂടി വിജയം ഉറപ്പിച്ചാൽ മാത്രമേ ട്രംപിന് മടങ്ങിവരവ് സാധ്യമാവൂ.
ചാതം കൗണ്ടിയിലെ സവന്നയിൽ 53 ലേറ്റ് ആബ്സെന്റി ബാലറ്റുകൾ കൂടി വൈകിയവേളയിൽ കൂട്ടിച്ചേർത്തതും ബൈഡൻ ഇലക്ഷനിൽ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ആരോപിച്ച് ട്രംപ് ക്യാംപെയിൻ പ്രവർത്തകർ കേസ് ഫയൽ ചെയ്തു.” ബുധനാഴ്ച രാത്രി വൈകിയ വേളയിൽ ജോർജിയയിൽ46000 വോട്ടുകളുമായി ട്രംപ് മുന്നിലാണ്.
നെവാഡ,നോർത്ത് കരോലിന, ജോർജിയ പെൻസിൽവാനിയ എന്ന് സ്റ്റേറ്റുകളിൽ ഏതെങ്കിലും ഒരെണ്ണം ഉറപ്പിച്ചാൽ ബൈഡന് വിജയം സുനിശ്ചിതമാണ്. അതേസമയം ഇനിയും മർമ്മ പ്രധാനമായ നിരവധി കേന്ദ്രങ്ങളിലെ വോട്ടുകൾ എണ്ണാൻ ശേഷിക്കേ സ്വയം വിജയിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇക്കുറി വോട്ടിങ് ശതമാനം കൂടുതലായതിനാൽ ഫലപ്രഖ്യാപനവും നീളുന്നുണ്ട്. അസോസിയേറ്റഡ് പ്രസ്സ് ഫോക്സ് പോലെയുള്ളവ അരിസോണയിൽ ബൈഡന് മുൻതൂക്കം ഉറപ്പിക്കുന്നുണ്ട്. 90000 വോട്ടുകൾക്കു അദ്ദേഹം ലീഡ് ചെയ്യുന്നുണ്ട്.
ബൈഡൻ ചരിത്രത്തിലെ മറ്റേത് പ്രസിഡണ്ടുമാരേക്കാളും കൂടുതൽ വോട്ടുകൾ നേടി കഴിഞ്ഞു. രേഖപ്പെടുത്തിയ വോട്ടുകളുടെ 80 ശതമാനത്തോളം എണ്ണിക്കഴിഞ്ഞിരിക്കെയാണ് ബൈഡണ് മുൻതൂക്കം. 2.6 മില്യൺ ബാലറ്റുകൾ എണ്ണി കഴിഞ്ഞു. തപാൽ വോട്ടുകളിൽ ഏറിയപങ്കും എണ്ണാൻ ബാക്കിയുണ്ട്, ഇനി വരാനിരിക്കുന്ന മണിക്കൂറുകൾ അങ്ങേയറ്റം നിർണായകമാണ്.
ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ട്രംപിന് തിരിച്ചുവരവ് ബുദ്ധിമുട്ടാകും എന്ന് ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. ” ഒരു രാത്രിയുടെ കൂടി അനിശ്ചിതാവസ്ഥയ്ക്ക് ശേഷം വൈറ്റ് ഹൗസിലേക്കുള്ള പാത സുഗമമാവും. ഞാനിവിടെ നിൽക്കുന്നത് ജയിച്ചു എന്ന് ഉറപ്പിച്ചു പറയാനല്ല, പക്ഷേ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ വിജയം ഉറപ്പിക്കാമെന്ന് പ്രതീക്ഷ നൽകാനാണ്. തപാലിൽ 78 ശതമാനത്തോളം വരുന്ന വോട്ടുകളിൽ എനിക്ക് വിശ്വാസമുണ്ട്. അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം നമ്മൾ നേടിക്കഴിഞ്ഞു. സെനറ്റർ ഹാരിസും ഞാനും അമേരിക്കൻ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. എഴുപത് മില്യൻ വോട്ടുകളിൽ അധികമാണ് ലഭിച്ചത്. ഇലക്ഷൻ ജയിച്ച കഴിഞ്ഞാൽ രാജ്യത്തിന്റെ അന്തരീക്ഷതാപനില കുറയ്ക്കുമെന്നും രാജ്യത്തെ ഒരുമിച്ച് നിർത്തുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. എതിരാളികളെ ശത്രുക്കളായി കാണുന്നത് നമ്മൾ അവസാനിപ്പിക്കും.
നമ്മളെ ഒരുമിപ്പിക്കുന്ന ഒരേ ഒരു കാര്യം നമ്മൾ അമേരിക്കക്കാരാണ് എന്നതാണ്. ഓരോ വോട്ടും എണ്ണപ്പെടും. ഓരോ വ്യക്തിക്കും പ്രാധാന്യമുണ്ട്. നമ്മുടെ ജനാധിപത്യത്തെ ആരും എവിടേക്കും കൊണ്ടുപോകുന്നില്ല.നന്മയ്ക്കായി നമ്മൾ ഐക്യപ്പെട്ട് തന്നെ തുടരും” ബൈഡൻ പറഞ്ഞു.
Leave a Reply