ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേക്കുള്ള രണ്ടാം തവണയും സന്ദർശനം നടത്താനുള്ള ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ 17 മുതൽ 19 വരെയാണ് ട്രംപ് സന്ദർശനം നടത്തുക. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ വിൻഡ്‌സർ കാസിൽ ആയിരിക്കും യുഎസ് പ്രസിഡന്റിന് ആതിഥേയത്വം വഹിക്കുക. ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ഉണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസിഡന്റ് ആയതിന് ശേഷം രണ്ട് തവണ ഒരു അമേരിക്കൻ പ്രസിഡന്റ് യുകെ സന്ദർശിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സന്ദർശനത്തിന് ഉണ്ട്. ഡൊണാൾഡ് ട്രംപിൻെറ ആദ്യ യുകെ സന്ദർശനം 2019-ലായിരുന്നു. നിലവിൽ, സന്ദർശനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ഹാളിൽ പരമ്പരാഗത ആചാരപരമായ സ്വീകരണവും വിരുന്നും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷാ ആശങ്കകൾ ഉള്ളത് കൊണ്ട് ട്രംപിന്റെ ഷെഡ്യൂൾ സ്വകാര്യ പരിപാടികൾ മാത്രമാകാനാണ് സാധ്യത. രഥഘോഷയാത്ര പോലുള്ള പൊതുജനങ്ങൾക്കായുള്ള പരിപാടികളൊന്നും ഉണ്ടായിരിക്കില്ല. 2019 ലെ സന്ദർശന വേളയിൽ സുരക്ഷാ കാരണങ്ങൾ കൊണ്ട് ട്രംപ് വിമാനമാർഗമാണ് യാത്ര ചെയ്തത്. ഉക്രെയ്നിലെ യുദ്ധം, യുകെ സാധനങ്ങളുടെ വ്യാപാര തീരുവ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ട്രംപിന്റെ നിലപാടിനെ സ്വാധീനിക്കാൻ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രയത്നിക്കുന്ന സമയത്താണ് യുഎസ് പ്രസിഡന്റിൻെറ ഈ സന്ദർശനം.