വാഹനാപകടത്തില്‍ രണ്ട് സീരിയല്‍ താരങ്ങള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ശേീയപാതയില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മഹാകാളി അന്ത് ഹി ആരംഭ് ഹേ എന്ന സീരിയലിലെ താരങ്ങളായ ഗഗന്‍ കാംഗ് (38), അര്‍ജിത് ലാവനിയ (30) എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗിന് ശേഷം ഇവര്‍ മുംബൈയ്ക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for serial actress gagan kang, arijit lavania death in road accident

ഇവര്‍ക്കൊപ്പം മരിച്ച മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഗഗന്‍ കാംഗ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. താരങ്ങള്‍ ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി.