തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. പൂവാര്‍ സ്വദേശി രാഖിമോളാണ് കൊല്ലപ്പെട്ടത്. ജൂൺ 21 മുതല്‍ രാഖിമോളെ കാണാതായിരുന്നു. പറമ്പില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അഴുകിയ നിലയിലായ മൃതദേഹം രണ്ടാഴ്ചയോളം പഴക്കം ഉണ്ടന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

മൃതദേഹം സൈനികനായ സുഹൃത്തിന്റെ വീട്ടുവളപ്പിൽ നിന്നു കണ്ടെത്തി. നെയ്യാറ്റിൻകര തിരുപുറം സ്വദേശി രാഖി(30)യുടെ മൃതദേഹമാണ് അമ്പൂരി തട്ടാൻമുക്കിൽ അഖിൽ എസ് നായരുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നു കണ്ടെത്തിയത്. എറണാകുളത്തു കേബിൾ ഉൽപാദന കമ്പനിയിൽ ജോലി ചെയ്യുന്ന രാഖിയെ 21 മുതൽ കാണാനില്ലായിരുന്നു.

രാഖിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത അഖിൽ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ രാഖി അഖിലുമായി തർക്കത്തിലായി. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയിരുന്നു. ഇതിൽ പ്രകോപിതനായ അഖിൽ വിട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹം പൊലീസ് പുറത്തെടുത്തു. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. രാഖിയെ ജൂൺ 21 മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൂവാർ െപാലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ജോലി സ്ഥലത്തെത്തിയിരുന്നില്ലെന്ന് വ്യക്തമായി. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി അഖിൽ എസ് നായർ എന്ന അമ്പൂരി സ്വദേശിയുമായി പ്രണയത്തിലാണെന്ന് മനസിലായത്.

മൂന്നു യുവാക്കളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അഖിലിന്റെ സുഹൃത്ത് നൽകിയ സൂചനയനുസരിച്ചാണ് അമ്പൂരി തട്ടാൻമുക്കിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു മൃതദേഹം മറവ് ചെയ്തതായി െപാലീസിനു സൂചന ലഭിച്ചത്.