കൊച്ചി ∙ ഹോട്ടൽമുറിയിൽ വിദേശവനിത ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ യുവതിക്കു പ്രതികളിൽ ഒരാളുമായി നേരത്തേ പരിചയമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ. ഇരുവരും ഫെയ്സ്ബുക്കിലൂടെ നേരത്തെ പരിചയപ്പെട്ടിരുന്നതായി യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ഇൻസാഫ്, അൻസാരി എന്നിവരാണ് വിദേശയുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
യുവാവിന്റെ ക്ഷണമനുസരിച്ചാണു യുവതി കൊച്ചിയിലെത്തി എംജി റോഡിലുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത് എന്നാണു വിവരം. പ്രതികളിൽ ഒരാളായ മുഹമ്മദ് ഇൻസാഫ് തായ്‍ലൻഡ് സന്ദർശിച്ചപ്പോൾ യുവതിയുമായി പരിചയമുണ്ടെന്നാണ് ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാൽ അങ്ങനെയല്ലെന്നും ഫെയ്സ്ബുക്കിലൂടെയുള്ള പരിചയമായിരുന്നെന്നും പിന്നീട് അറിയിക്കുകയായിരുന്നു. ഇവരിൽ അൻസാരി എന്ന പ്രതിക്ക് യുവതിയുമായി നേരത്തെ യാതൊരു പരിചയവുമില്ല.
ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മുഹമ്മദ് ഇൻസാഫ് റൂമിലേക്കു വിളിച്ചു വരുത്തി അൻസാരിയോടൊപ്പം ചേർന്നു ലൈംഗികമായി പീഡിപ്പിെച്ചന്ന് യുവതി ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
E
Leave a Reply