ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ ആശങ്കയുടെ മുൾമുനയിലാക്കി യുകെയിൽ രണ്ടു പേർക്ക് കോവിഡ് വേരിയന്റായ ഒമൈക്രോൺ ബാധിച്ചതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു . ചെംസ്ഫോർഡിലും എസെക്സിലുമാണെന്ന് യു.കെ സെക്യൂരിറ്റി ഏജൻസി പുതിയ കേസുകൾ കണ്ടെത്തിയത്. കൂടുതൽ പരിശോധനകളും രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടിക കണ്ടെത്തുന്നതിനായുള്ള തീവ്ര ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന , ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ എന്നിവിടങ്ങളിലും പുതിയ വേരിയന്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ലോകമെങ്ങുമുള്ള രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഒമൈക്രോൺ വേരിയന്റ് തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. നിലവിൽ 10 രാജ്യങ്ങൾ യുകെയുടെ ട്രാവൽ റെഡ് ലിസ്റ്റിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെല്ലാം പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീന് വിധേയമാകേണ്ടതായി വരും. ദക്ഷിണാഫ്രിക്ക, നമീബിയ , സിംബാബ്വെ , ബോട്സ്വാന, ലെസോത്തോ , ഈശ്വതിനി എന്നീ രാജ്യങ്ങളെ ഇന്നലെ (വെള്ളിയാഴ്ച) യുകെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു . ഇതുകൂടാതെ അംഗോള, മൊസാംബിക്, മലാവി , സാംബിയ എന്നിവയെ ആ പട്ടികയിലേയ്ക്ക് ചേർക്കുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.
Leave a Reply