ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലിവർപൂളിലെ ഒരു പ്രൈമറി സ്കൂളിൽ രണ്ട് കുട്ടികൾ മരണമടഞ്ഞത് ആശങ്ക ഉണർത്തി . യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ആണ് കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വാർത്തകൾ സ്ഥിരീകരിച്ചത്. കുട്ടികൾ ഇരുവരും ലിവർപൂളിലെ എവർട്ടണിലുള്ള മിൽസ്റ്റെഡ് പ്രൈമറി സ്കൂളിൽ ആണ് പഠിച്ചിരുന്നത്. പഠനവൈകല്യമുള്ള കുട്ടികൾക്കായുള്ള സ്കൂൾ ആണ് മിൽസ്റ്റെഡ് പ്രൈമറി സ്കൂൾ.
മിൽസ്റ്റെഡ് പ്രൈമറി സ്കൂളിൽ നിലവിൽ ജിയാർഡിയ അണുബാധയുടെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും രണ്ടു കുട്ടികളുടെ മരണത്തിനു കാരണം ജിയാർഡിയ ആണെന്ന് പറയാൻ പറ്റില്ലെന്നാണ് യുകെ എസ് എച്ച് എ അറിയിച്ചത്. സാധാരണ ഗ്യാസ്ട്രിക് രോഗം മൂലം മരണം സംഭവിക്കുക ഇല്ല എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. രണ്ട് കുട്ടികളുടെ മരണവാർത്ത കടുത്ത ആശങ്കയാണ് അധ്യാപകരിലും മാതാപിതാക്കളിലും ഉളവാക്കിയത്.
മിൽസ്റ്റെഡ് പ്രൈമറി സ്കൂളുമായി ബന്ധപ്പെട്ട നിരവധി ജിയാർഡിയ കേസുകൾക്ക് ശേഷം യുകെഎച്ച്എസ്എ ലിവർപൂൾ സിറ്റി കൗൺസിലിനോടും ആരോഗ്യവകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുകെഎച്ച്എസ്എയുടെ ചെഷയർ, മെഴ്സിസൈഡ് ഹെൽത്ത് പ്രൊട്ടക്ഷൻ ടീമിൻ്റെ കൺസൾട്ടൻ്റ് എമ്മ സാവേജ് പറഞ്ഞു, മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് രോഗം പകരുന്നത്. ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
Leave a Reply