ന്യൂസ് ഡെസ്ക് മലയാളം യുകെ
മദ്യപിച്ചുള്ള വാഹനാപകടത്തെ തുടർന്ന് M1 -ൽ രണ്ട് കുരുന്നു ജീവനുകൾ പൊലിഞ്ഞു . മിൽട്ടൺ കെയ്നിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്ന് പത്ത് മണിക്കൂർ ആണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്. M1 -ലെ ജംഗ്ഷൻ 14 നും 15 നും ഇടയിലാണ് കുട്ടികൾ സഞ്ചരിച്ച വോക്സ്ഹാൾ ആസ്ട്രയും ലാർജ് ഗുഡ് വെഹിക്കിളുമായി കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിയേയും ഡ്രൈവറിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡിസ്ചാർജ് ചെയ്തു. ലോറിയുടെ ഡ്രൈവർക്ക് പരുക്കില്ല . അനുവദനീയമായതിൻെറ പരിധിയിൽ കൂടുതൽ മദ്യം കഴിച്ച് വാഹനം ഓടിച്ചതിന് പോലീസ് 35 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡെർബി സ്വദേശിയായ യുവതി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ 43210356500 എന്ന റഫറൻസ് നമ്പർ ഉപയോഗിച്ചത് 101 അല്ലെങ്കിൽ ഓൺലൈനിൽ വിവരങ്ങൾ നൽകണമെന്ന് പോലീസ് അറിയിച്ചു.
Leave a Reply