ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിൽ പതിനാറുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകക്കുറ്റം ആരോപിച്ച് 15 വയസ്സുള്ള രണ്ട് സ്കൂൾ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. പേര് വെളിപ്പെടുത്തിയിട്ടിയില്ലാത്ത ഇരയെ വൈകുന്നേരം 6 മണിയോടെ റാൺസ്‌ലി പാർക്കിൽ മുഖംമൂടി ധരിച്ച രണ്ട് പേർ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ പതിനാറുകാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ പ്രതികൾ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. നഗരത്തിലെ നോൾ വെസ്റ്റ് ഏരിയയിൽ പതിനഞ്ചും പതിനാറും വയസ്സുള്ള മേസൺ റിസ്റ്റ്, മാക്സ് ഡിക്സൺ എന്നിവർ കൊല്ലപ്പെട്ട് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് സംഭവം നടന്നിരിക്കുന്നത്. യുവാക്കൾക്കിടയിൽ ആയുധങ്ങൾ കൊണ്ടുനടക്കുന്ന പ്രവണത വർദ്ധിച്ച് വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം പ്രദേശത്തെ സാമൂഹ്യ വിരുദ്ധരുടെ ശല്യം ദിനംപ്രതി കൂടിവരികയാണെന്നും പാർക്കുകളിലും മറ്റും സംഘം ചേർന്ന് മയക്കുമരുന്ന് കച്ചവടങ്ങൾ വരെ നടക്കുന്നതായി പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. സംഭവത്തെ പറ്റിയുള്ള അന്വേഷണം നടന്നുവരികയാണെന്ന് ക്രൈം കമ്മീഷണർ മാർക്ക് ഷെൽഫോർഡ് പറഞ്ഞു.