ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് വെസ്റ്റ് ലണ്ടനിൽ രണ്ട് പൂച്ച കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാർ അറസ്റ്റിലായി. മൃഗങ്ങളോടുള്ള ക്രൂരത ആരോപിച്ചാണ് 16 വയസ്സുള്ള ആൺകുട്ടിയെയും 15 വയസ്സുള്ള പെൺകുട്ടിയെയും അറസ്റ്റ് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


അറസ്റ്റിലായ കുട്ടികൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള തങ്ങളുടെ അന്വേഷണത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നതായി മെറ്റ് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇക്കൻഹാം റോഡിൽ രണ്ട് കൗമാരക്കാർ രണ്ട് പൂച്ചക്കുട്ടികളെ അംഗഭംഗം വരുത്തിയതായി ആരോപിച്ച് പൊതുജനങ്ങളിൽ നിന്ന് ഒരു റിപ്പോർട്ട് ലഭിച്ചതായി പോലീസ് മുമ്പ് പറഞ്ഞിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച് മൃഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് സേന പറഞ്ഞു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയെ കുറിച്ച് അവബോധം വളർത്തുന്നതിനും ആക്രമണങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുന്നതിനുമായി പോലീസ് പ്രാദേശിക സ്കൂളുകൾ വഴി രക്ഷിതാക്കൾക്ക് കത്തെഴുതിയിട്ടുണ്ട്.