യോര്‍ക്ക്ഷയര്‍: നോര്‍ത്ത് യോര്‍ക്ക്ഷയറിന് സമീപം തേഴ്‌സ്‌കില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 വയസുകാരായ രണ്ട് പേര്‍ മരിച്ചു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ഒരു ഫോര്‍ഡ് ഫോക്കസ്, വോക്‌സ്‌ഹോള്‍ കോഴ്‌സ, ഫോക്‌സ്‌വാഗണ്‍ ബോറ എന്നിവയാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച രാത്രി 9.25ഓടെയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. അപകടത്തേത്തുടര്‍ന്ന് എ 61ല്‍ ബസ്ബി സ്റ്റൂപ്പിനും കാള്‍ട്ടണ്‍ മിനിയോട്ടിനുമിടയില്‍ റോഡ് മണിക്കൂറുകളോളം അടച്ചിട്ടു. അപകടത്തിന് സാക്ഷികളാരെങ്കിലുമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. സ്ഥലത്തുകൂടി കടന്നുപോയ ഡാഷ്‌ക്യാമുള്ള വാഹനങ്ങളുടെ ഉടമസ്ഥര്‍ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.
17 വയസുകാരായ രണ്ടു പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് ട്വിറ്റര്‍ സന്ദേശത്തിലാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസിന്റെ കൊളീഷന്‍ യൂണിറ്റും ട്വീറ്റില്‍ അറിയിച്ചു.
Leave a Reply