ഗ്ലാസ്ഗോ വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് രണ്ട്  യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരെ അറസ്റ്റ് ചെയ്തു.

ന്യൂയോർക്കിലേക്കുള്ള വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് നടത്തിയ ശ്വാസ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരെ അറസ്റ്റ് ചെയ്തത്.

41 61 വയസ്സുള്ള പൈലറ്റുമാരെ ചൊവ്വാഴ്ച യോടെ ഡൈസ്‌ലി ഷെരീഫ് കോർട്ടിൽ ഹാജരാക്കും എന്ന് അനുമാനിക്കുന്നു.. ബ്രിട്ടീഷ് സമയം 7.35 ഓടുകൂടിയാണ് സ്കോട്ട് പോലീസ് അവരെ അറസ്റ്റ് ചെയ്തത്. ഒമ്പതുമണിക്ക് പുറപ്പെടേണ്ടിയിരുന്ന യുഎ 162 ബോർഡിങ് ഫ്ലൈറ്റ് ആണ് പൈലറ്റുമാരുടെ അനാസ്ഥയെ തുടർന്ന് ക്യാൻസൽ ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാനത്തിൽ യാത്രക്കാരും ക്രൂ വും ആണ് ഞങ്ങളുടെ പ്രഥമപരിഗണന. ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. ജോലി സമയത്ത് മദ്യപിക്കുന്നത് ഒരു വലിയ തെറ്റായി തന്നെയാണ് കണക്കാക്കുന്നത്. അച്ചടക്കലംഘനത്തിന് ശിക്ഷ പൈലറ്റുമാർ എന്തായാലും അനുഭവിക്കേണ്ടിവരും. ഉപയോക്താക്കൾക്ക് മുടങ്ങി യാത്ര എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം എന്നതാണ് ഇപ്പോഴത്തെ എയർലൈൻസിന്റെ നിർണായകമായ ആവശ്യം. അധികൃതർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റെയിൽവേസ് ആൻഡ് ട്രാൻസ്പോർട്ട് സേഫ്റ്റി ആക്ട് 2003 പ്രകാരമാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സ്കോട്ട്‌ലൻഡിലെ ഡ്രൈവർമാരുടെ ശ്വാസത്തിന്റെ അളവിൽ ഉണ്ടാകുന്നതിനും പകുതിയിൽ കുറവാണ് രണ്ട് പൈലറ്റുമാരുടെ യും ശ്വാസത്തിലെ മദ്യത്തിന്റെ അളവ്. എന്നാൽ 2017ൽ ഇതുപോലെ പിടിക്കപ്പെട്ട രണ്ട് പൈലറ്റുമാർക്ക് പത്തും പതിനഞ്ചും മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചിരുന്നു.