കൊച്ചി: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് വേണമെന്ന കേന്ദ്ര സർക്കാർ നിർദേശം കർശനമായും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നാല് വയസിനു മുകളിലുള്ള എല്ലാവരും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നാണ് നിർദേശം. ഡിസംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരണമെന്നും ഇതു സംബന്ധിച്ച് ഉടൻ സർക്കുലർ പുറത്തിറക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, പിൻസീറ്റ് ഹെൽമെറ്റിനെതിരേ നൽകിയ അപ്പീൽ സർക്കാർ പിൻവലിക്കുകയും ചെയ്തു.
കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടൻ വിജ്ഞാപനമിറക്കുമെന്നും മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. ഇതിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Leave a Reply