ലീഡ്സിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവം തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷിക്കും. പരിക്കേറ്റ രണ്ടു സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ പരുക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് പോലീസ് അറിയിച്ചത്.
സംഭവത്തിൽ 38 കാരനായ ഒരു പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരുക്കുകളെ തുടർന്ന് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണം ഏറ്റെടുക്കുന്നതായി നോർത്ത് ഈസ്റ്റ് തീവ്രവാദ വിരുദ്ധ പോലീസ് അറിയിച്ചു.
ലീഡ്സിൽ നടന്ന സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു . അക്രമ സംഭവം നടന്ന ഉടനെ അതിവേഗത്തിൽ ഇടപെട്ട പോലീസിനും അത്യാഹിത വിഭാഗത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു.
Leave a Reply