ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- കോവിഡ് 19 വാക്‌സിൻ എടുത്ത സ്ത്രീകളിൽ സ്തനങ്ങളിൽ ചെറിയതോതിലുള്ള മുഴകൾ ഉണ്ടാകുന്നതായി യുഎസ് ഡോക്ടർമാരുടെ റിപ്പോർട്ട്. വാക്സിൻ എടുത്ത ശേഷം ഉടൻ തന്നെ മമ്മോഗ്രാം ചെയ്യുന്ന സ്ത്രീകളിൽ ഇത്തരത്തിലുള്ള മുഴകൾ കാണുന്നുണ്ട്. ഇത് ബ്രെസ്റ്റ് ക്യാൻസറിനെ സംബന്ധിച്ച് അനാവശ്യ ഭീതികൾ ജനങ്ങളിൽ ഉണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ വാക്സിൻ ലഭ്യമായ ശേഷം നാല് ആഴ്ചയ്ക്ക് ശേഷം മാത്രമേ ഇത്തരം ടെസ്റ്റുകൾ ചെയ്യാവൂ എന്ന് ഡോക്ടർമാർ നിഷ്കർഷിക്കുന്നു. ബോസ്റ്റണിലെ ഫിസിഷ്യനായ ഡോക്ടർ ഡെവൺ ക്വാഷ കോവിഡ് വാക്‌സിൻ എടുത്ത ശേഷമുള്ള തന്റെ ചെക്ക് അപ്പിൽ മുഴ ദൃശ്യമായതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. വാക്സിൻ എടുത്ത ശേഷം ഒരാഴ്ചക്കുള്ളിൽ ആണ് താൻ ടെസ്റ്റ് ചെയ്തതെന്ന് അവർ പറയുന്നു. ആറാഴ്ചയ്ക്കുശേഷം വീണ്ടുമൊരു അൾട്രാസൗണ്ട് ചെയ്യാനാണ് തന്റെ തീരുമാനം എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വാർത്ത ജനങ്ങളിൽ ഭീതി പരത്തുന്നതായി ഡോക്ടർമാർ പറയുന്നു. ഇതിനെപ്പറ്റി വ്യക്തമായ അന്വേഷണങ്ങൾ നടക്കുകയാണെന്ന് മസാച്യുസെറ്റ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റേഡിയോളജി തലവൻ ഡോക്ടർ കോനി ലേമാൻ സി എൻ എന്നിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് അനാവശ്യമായ ഭീതിയുടെ ആവശ്യം വേണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകി.
ഇത്തരം കേസുകൾ ആശുപത്രിയിൽ എത്തിയാൽ ഉടൻ തന്നെ ബയോപ്സി ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഡോക്ടർമാർക്ക് നൽകിയിട്ടുണ്ട്. വാക്സിൻ എടുത്ത ശേഷം നാലാഴ്ചയോ ആറാഴ്ചയ്ക്കോ ശേഷം കൃത്യമായ ടെസ്റ്റുകൾ നടത്തണം എന്ന് ജനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
Leave a Reply