യുഎഇയില്‍ കൊവിഡ് ബാധിതനായ ഏഷ്യക്കാരന്‍ ഭാര്യയുടെ കണ്‍മുമ്പില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. യുഎഇയിലെ അജ്മാനിലാണ് സംഭവം. വ്യാഴാഴ്ചയാണ് അജ്മാന്‍ പോലീസ് ഈ വിവരം സ്ഥിരീകരിച്ചത്.

42കാരനാണ് അജ്മാനിലെ അല്‍ റവ്ദ ബ്രിഡ്ജില്‍ നിന്ന് ചാടി മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ദൃക്സാക്ഷികളാണ് ഈ വിവരം അജ്മാന്‍ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഹനത്തില്‍ ഒരുമിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കെ, അല്‍ റവ്ദ ബ്രിഡ്ജ് എത്തിയപ്പോള്‍ ‘ഗുഡ് ബൈ’ പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഭര്‍ത്താവ്, മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ ശേഷം താഴേക്ക് ചാടുകയായിരുന്നെന്ന് ഭാര്യ വിശദമാക്കി.

ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ചോദ്യം ചെയ്യലിനിടെ ഭാര്യ പോലീസിനോട് പറഞ്ഞു. ഇയാള്‍ ക്വാറന്റീന്‍ റിസ്റ്റ്ബാന്‍ഡ് ധരിച്ചിട്ടുമുണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, കൊവിഡും ക്വാറന്റീനും കാരണം ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു.