ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രണയ ദിനത്തിൽ പണിമുടക്കുമായി യൂബർ, ബോൾട്ട്, അഡിസൺ ലീ ഡ്രൈവർമാർ. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടു കൊണ്ടാണ് വാലൻ്റൈൻസ് ദിനത്തിലെ തിരക്കേറിയ സമയങ്ങളിൽ ഡ്രൈവർമാർ ലോഗ് ഓഫ് ചെയ്‌തത്. യുകെയിൽ ഇന്നലെ വൈകിട്ട് 4 മണി മുതൽ 10 മണി വരെയാണ് സമരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കുറഞ്ഞ ശമ്പളവും അരക്ഷിതാവസ്ഥയും നേരിടുന്ന രാജ്യത്തെ ഡ്രൈവർമാരെ ഒന്നിപ്പിക്കുമെന്ന് ഇൻഡിപെൻഡൻ്റ് വർക്കേഴ്സ് യൂണിയൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യുജിബി) പറഞ്ഞു.
ലണ്ടൻ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, കാർഡിഫ്, ബ്രൈറ്റൺ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലെ ഡ്രൈവർമാർ സമരത്തെ പിന്തുണച്ചെന്ന് ഐഡബ്ല്യുജിബി അറിയിച്ചു. എന്നാൽ ബെർ, ബോൾട്ട്, അഡിസൺ, ലീ എന്നിവർ തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി യൂബറും ബോൾട്ടും ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന ഒരാൾ ആഴ്ചയിൽ ഏഴു ദിവസം ജോലി ചെയ്യേണ്ടതായി വരുന്ന അവസ്ഥയെ കുറിച്ച് പങ്ക് വച്ചു. ജോലിയിൽ 80 മണിക്കൂറിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്നും 51കാരി വ്യക്തമാക്കി. ഈ അവസ്ഥയിലും തനിക്ക് ലഭിക്കുന്ന ശമ്പളം വളരെ മോശമാണെന്നും അവർ വ്യക്തമാക്കി. പണിമുടക്ക് ഉയർന്ന വേതന കരാറുകളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.
ഡ്രൈവർമാർ തങ്ങൾക്ക് വേണ്ടത്ര വരുമാനം ലഭിക്കാത്തതിനാൽ അസ്വസ്ഥരാണ്. യുകെയിലുടനീളമുള്ള ഡ്രൈവർമാർ ഊബറിൽ നിന്ന് ശരാശരി £30 മണിക്കൂറിൽ കൂടുതൽ സമ്പാദിക്കുന്നതായി കമ്പനി വക്താവ് പറഞ്ഞു. അവധിക്കാല വേതനം, പെൻഷൻ തുടങ്ങിയ ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നും വക്താവ് പറയുന്നു. പണിമുടക്ക് സേവനങ്ങളെ ബാധിക്കില്ലെന്നും സാധാരണ പോലെ റൈഡുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്നും പണിമുടക്കിന് ഒരു മണിക്കൂറിനുള്ളിൽ ബോൾട്ടിൻെറ വക്താവ് അറിയിച്ചു.
Leave a Reply