ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റെയിൽ സമരം ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് . ഇതിനിടെ സമരം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ ടാക്സി കമ്പനികൾ കൊള്ളയടിക്കുകയാണെന്ന പരാതി ഉയർന്നു. വെറും 4 മിനിറ്റ് യാത്രയ്ക്ക് 64 പൗണ്ട് ഊബർ ഈടാക്കിയതായി ഒരു യാത്രക്കാരൻ ട്വീറ്റ് ചെയ്തു.
റെയിൽ പണിമുടക്ക് കാരണം ഡിമാൻഡ് വർധിച്ച സാഹചര്യത്തിലാണ് ഊബർ ചാർജ് വർധിപ്പിച്ചത് . ജോലിക്കും സ്കൂളിലേയ്ക്കും മറ്റും പോകാൻ റെയിൽ സമരം മൂലം കഷ്ടപ്പെടുന്ന സമയത്തുള്ള കൊള്ളലാഭമെടുക്കലിനെ കുറിച്ച് വൻ രോഷത്തോടെയാണ് ജനങ്ങൾ പ്രതികരിച്ചത്.
ഊബർ പോലുള്ള കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. സിംഗ്ടണിൽ നിന്നും ലണ്ടനിലെ കിംഗ്സ് ക്രോസിലേയ്ക്കുള്ള മൂന്ന് മൈൽ യാത്രയ്ക്ക് 27 പൗണ്ട് ഈടാക്കിയതായി ഒരു ഉപഭോക്താവ് പറഞ്ഞു.
Leave a Reply