ബ്രിട്ടീഷ് ആര്‍മിയുടെ കുറഞ്ഞ റിക്രൂട്ട്‌മെന്റ് പ്രായപരിധി 18 വയസാക്കി ഉയര്‍ത്തണമെന്ന് ജനാഭിപ്രായം. നിലവില്‍ 16 വയസാണ് ആര്‍മിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി. കുട്ടികളെ സൈന്യത്തില്‍ ചേര്‍ക്കുന്നതിനെതിരെ നിലപാടെടുത്തിട്ടുള്ള ക്യാംപെയിനര്‍മാരും ചൈല്‍ഡ് സോള്‍ജിയേഴ്‌സ് ഇന്റര്‍നാഷണല്‍ പോലുള്ള ചാരിറ്റികളും ചേര്‍ന്ന് നടത്തിയ ഐസിഎം സര്‍വേയില്‍ 72 ശതമാനത്തോളം ആളുകള്‍ ഈ അഭിപ്രായം അറിയിച്ചു. രാജ്യമൊട്ടാകെ നടത്തിയ സര്‍വേയില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ സൈന്യത്തില്‍ ചേരാന്‍ അനുവാദം കൊടുക്കാവൂ എന്ന് ജനങ്ങള്‍ പറയുന്നു. 21 വയസായിരിക്കണം കുറഞ്ഞ പ്രായപരിധിയെന്ന് പത്തിലൊന്നു പേര്‍ അഭിപ്രായപ്പെട്ടു.

16 വയസ് പ്രായമുള്ളവരെ സൈന്യത്തിലെടുക്കുന്ന ഏക യൂറോപ്യന്‍ രാജ്യമാണ് യുകെ. ഈ സമ്പ്രദായത്തിനെതിരെ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള യുഎന്‍ കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്. ബ്രിട്ടീഷ് ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് 15 വയസും 7 മാസവും പ്രായമുണ്ടെങ്കില്‍ അപേക്ഷിക്കാം. അമേരിക്കയില്‍ 17 വയസ് പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. ഭൂരിപക്ഷം ലോകരാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ യുകെയ്ക്ക് മാത്രമാണ് ഇത്തരമൊരു രീതിയുള്ളതെന്നും ജനാഭിപ്രായം ഇതിന് എതിരാണെന്നും ചൈല്‍ഡ് സോള്‍ജിയേഴ്‌സ് ഇന്റര്‍നാഷണല്‍ ക്യാംപെയിന്‍സ് ഹെഡ്, റെയ്ച്ചല്‍ ടെയ്‌ലര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിനിമം പ്രായപരിധി 18 ആക്കണമെന്ന അഭിപ്രായം ഏറ്റവും ശക്തമായി പ്രകടിപ്പിച്ചത് നോര്‍ത്ത് ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ്. 75 ശതമാനം പേരാണ് ഈ അഭിപ്രായം അറിയിച്ചവര്‍. ആര്‍മിയില്‍ പ്രധാനപ്പെട്ട റിക്രൂട്ട്‌മെന്റ് ഗ്രൗണ്ട് കൂടിയാണ് ഈ പ്രദേശം. പ്രായപരിധി ഉയര്‍ത്തണമെന്ന നിര്‍ദേശം നല്‍കുന്നവരില്‍ ചെറുപ്പക്കാരാണ് ഏറെയെന്നതും