ഡബ്ലിന്‍: എസ്സെന്‍സ് അയര്‍ലണ്ട് കുട്ടികള്‍ക്കു വേണ്ടി ഡിസംബര്‍ 1 ശനിയാഴ്ച പാമേഴ്‌സ് ടൗണ്‍ St. Lorcans സ്‌കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശാസ്ത്രമേളയ്ക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 20ന് അവസാനിക്കും. അയര്‍ലണ്ടില്‍ ആദ്യമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
ക്വിസ് മത്സരത്തിനും പ്രൊജക്ട് അവതരണത്തിനുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10 യൂറോ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടാവും. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും ശാസ്ത്രീയമായ ചിന്താരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സയന്‍സ് പ്രോജക്റ്റ്, സയന്‍സ് ക്വിസ്, സെമിനാറുകള്‍ എന്നിവയായിരിക്കും ഈ ശാസ്ത്ര മേളയില്‍ ഉണ്ടാവുക.
പ്രൈമറി (ജൂനിയര്‍) സെക്കന്‍ഡറി (സീനിയര്‍) വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു വിഭാഗങ്ങളായിട്ടാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രൊജക്ട് അവതരണത്തിലും സയന്‍സ് ക്വിസിലും രണ്ടുപേര്‍ ചേര്‍ന്ന് ടീമായോ ഒറ്റയ്ക്കോ മത്സരിക്കാവുന്നതാണ്. പ്രോജക്ട് അവതരണം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആയിട്ടോ മോഡലുകള്‍ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പവര്‍ പോയിന്റ് പ്രസന്റേഷന്‍ ചെയ്യുന്നവര്‍ പ്രസന്റേഷന്‍ തയ്യാറാക്കി USB യില്‍ അല്ലെങ്കില്‍ SD കാര്‍ഡില്‍ കൊണ്ടുവരേണ്ടതാണ്.
ക്വിസ് മത്സരത്തില്‍ കൂടുതല്‍ ടീമുകള്‍ ഉണ്ടെങ്കില്‍ പ്രിലിമിനറി റൗണ്ട് നടത്തി മത്സരത്തിലേക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നതാണ്. രാവിലെ കൃത്യം 9:30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും 10 മണിക്ക് തന്നെ ക്വിസ് മത്സരങ്ങള്‍ തുടങ്ങും. പ്രൊജക്ട് അവതരണം ഉച്ചയ്ക്ക് ശേഷമാവും നടക്കുക.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് അയര്‍ലണ്ടിലെ പ്രശസ്ത ശാസ്ത്രജ്ഞനായ സുരേഷ് സി പിള്ള സമ്മാനിക്കുന്നതാണ്. ഈ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും എസ്സെന്‍സ് അയര്‍ലന്‍ഡ് നല്‍കുന്ന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
അന്നേ ദിവസം മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയും പ്രവര്‍ത്തിക്കുന്നതായിരിക്കും.
കുട്ടികളുടെ ഈ ശാസ്ത്രമേള കാണാനും പ്രൊജക്ടുകള്‍ പരിചയപ്പെടാനുമുള്ള പ്രവേശനം സൗജന്യമായിരിക്കും. ഈ ശാസ്ത്രമേള പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാ വിദ്യാര്‍ഥിലെയും മാതാപിതാക്കളെയും എസ്സെന്‍സ് അയര്‍ലന്‍ഡ് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
Leave a Reply