ലണ്ടൻ : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യു.കെ.ഭദ്രാസനം സംഘടിപ്പിക്കുന്ന രണ്ടാമത് നോമ്പ്കാല കൺവൻഷൻ മാർച്ച് മാസം 4 – തീയതി വെള്ളിയാഴ്ച 6.30pm (യുകെ സമയം) ന് ആരംഭിക്കുന്നു. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലുമായി നടത്തപ്പെടുന്ന ഈ ഓൺലൈൻ ( Zoom ID: 213 313 4130; Passcode: Lent) കൺവൻഷനിൽ പതിവുപോലെ സുറിയാനി സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർക്കും ശ്രേഷ്ഠ വൈദീകർക്കും പുറമേ മറ്റു സഹോദരി സഭകളിലെ അഭിവന്ദ്യ പിതാക്കന്മാരും പ്രമുഖ വചനപ്രഘോഷകരും പങ്കുചേരുന്നു.

അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവയുടെയും മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെടുന്ന ഈ നോമ്പുകാല കൺവൻഷന് യു.കെ. പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്തയും യു.കെ. ഭദ്രാസന കൗൺസിലും നേതൃത്വം കൊടുക്കുന്നു. ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം “നാം പാപം സംബന്ധിച്ചു മരിച്ചു നീതിയ്ക്കായി ജീവിയ്ക്കേണ്ടതിന് അവൻ തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങൾ ചുമന്നുകൊണ്ട് ക്രൂശിന്മേലേറി. അവൻ്റെ മുറിവുകളാൽ നിങ്ങൾ സൗഖ്യം പ്രാപിച്ചിരിയ്ക്കുന്നു (1 പത്രോസ് 2:24) എന്നതാണ്. എല്ലാ വിശ്വാസികളേയും ഈ കൺവൻഷനിൽ സംബന്ധിച്ച് അനുഗ്രഹകരാകുവാൻ വിനീതമായി ക്ഷണിച്ചുകൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ