ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫെബ്രുവരി മാസത്തിൽ യുകെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ വളർന്നതായുള്ള ആശ്വാസ വാർത്ത പുറത്തുവന്നു. യുഎസിലേയ്ക്കുള്ള കയറ്റുമതി 500 മില്യൺ പൗണ്ട് ആയി ആണ് വർദ്ധിച്ചത്. സമ്പദ് വ്യവസ്ഥയ്ക്ക് 0.5 % വളർച്ച ഉണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ( ONS ) ൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു .


യുഎസിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് മേൽ ചുമത്തിയ താരിഫുകളുടെ ആഘാതത്തിൽ യുകെ സമ്പദ്‌വ്യവസ്ഥ സ്വയം പ്രതിരോധിക്കുന്ന സാഹചര്യത്തിലാണ് പ്രതീക്ഷിച്ചതിലും മികച്ച കണക്കുകൾ വരുന്നത്.യുകെയിൽ നിന്ന് യുഎസിലേയ്ക്ക് ഉള്ള ചരക്ക് കയറ്റുമതി തുടർച്ചയായ മൂന്നാം മാസവും വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത് . 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായിരുന്നു ഫെബ്രുവരി മാസത്തിൽ നടന്ന കയറ്റുമതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ യുഎസിലേയ്ക്കുള്ള കയറ്റുമതി വർദ്ധിച്ചതിന് പിന്നിൽ യുഎസ് ഏർപ്പെടുത്തിയ താരിഫുകൾക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ മാസം രണ്ടാം തീയതി മുതലാണ് താരിഫുകൾ കുതിച്ചുയർന്നത്. ഇതിനെ നേരിടാൻ വൻതോതിൽ ഏപ്രിൽ മാസത്തിന് മുൻപ് യുഎസിലേയ്ക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. താരിഫ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി യുകെ സ്ഥാപനങ്ങൾ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി വർദ്ധിപ്പിച്ചതിൻ്റെ വ്യക്തമായ സൂചനകളുണ്ട് എന്ന് ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിൻ്റെ (ബിസിസി) ട്രേഡ് പോളിസി മേധാവി വില്യം ബെയിൻ പറഞ്ഞു. മാർച്ച് മാസത്തിലും സമ്പദ് വ്യവസ്ഥയിൽ കുതിച്ചു കയറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.