സ്വന്തം ലേഖകൻ

ബ്രസ്സൽസ് : യൂറോപ്യൻ യൂണിയൻ – യുകെ വ്യാപാരചർച്ചകൾ പ്രതിസന്ധിയിലോ? യൂറോപ്യൻ യൂണിയനും യുകെയും ചേർന്നു വെള്ളിയാഴ്ച ചില പ്രധാന വിഷയങ്ങളിൽ ധാരണയിൽ എത്തിയിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകളിൽ ‘വളരെ കുറച്ച് പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് യുകെ മുന്നറിയിപ്പ് നൽകി. അതേസമയം യൂറോപ്യൻ യൂണിയന്റെ മിഷേൽ ബാർനിയർ യുകെയുടെ സ്വന്തം ആവശ്യങ്ങൾ യാഥാർത്ഥ്യമല്ലെന്ന് നിർദ്ദേശിക്കുകയും പ്രതിസന്ധി നേരിടുന്നതായി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഏറ്റവും പ്രയാസകരമായ വിഷയങ്ങളിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ബ്രസൽസിൽ സംസാരിച്ച അദ്ദേഹം പറയുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ഒരു കരാറിന് കൂടുതൽ സമയം ആവശ്യമാണെന്നിരിക്കെ ഡിസംബർ 31 ന് അപ്പുറത്തേക്ക് ഈ പ്രക്രിയ നീട്ടില്ലെന്ന് യുകെ അറിയിച്ചു. പുരോഗതി കൈവരിച്ച പ്രധാന കാര്യങ്ങളിൽ മൽസ്യബന്ധനം, മത്സരനിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. യാഥാർത്ഥ്യമാകാനും സമീപനം മാറ്റാനും ഇരുപക്ഷവും വെള്ളിയാഴ്ച ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഒരു കരാർ ഉണ്ടാക്കുവാൻ പാടുപെടും. പ്രധാന കാര്യങ്ങളിൽ ഇരുവരും തീരുമാനം എടുത്തെങ്കിലും പല വിഷയങ്ങളിലും അഭിപ്രായവ്യതാസങ്ങൾ നിലനിൽക്കുന്നുണ്ട്.

വൈറസ് പ്രതിസന്ധിയെത്തുടർന്ന് സ്ക്രീൻ – ടു – സ്ക്രീൻ സംഭാഷണമേ ഇനി നടക്കുകയുള്ളൂ. വർഷാവസാനത്തോടെ ചർച്ചകൾ പൂർത്തിയാക്കണമെന്ന യുകെ സർക്കാരിന്റെ ആവശ്യം ഇനി കുറഞ്ഞ സമയത്തിനുള്ളിൽ നിറവേറ്റേണ്ടതുണ്ട്. അടിസ്ഥാനപരമായ സ്വതന്ത്ര വ്യാപാരം , ഊർജം, ഗതാഗതം എന്നിവയിൽ ചില പുരോഗതികൾ നടക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് പരമാവധി അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് യൂറോപ്യൻ യൂണിയൻ സമ്മതിക്കുന്നു. അടുത്ത മാസം അവസാനത്തോടെ ചർച്ചകൾ നീട്ടുമോ ഇല്ലയോ എന്ന് ഇരുപക്ഷവും ഔദ്യോഗികമായി പ്രഖ്യാപിക്കണം. എന്നാൽ യുകെയുടെ ഭാഗത്തു നിന്ന് ‘ഇല്ല’ എന്ന മറുപടിയാണ് ബ്രസ്സൽസ് പ്രതീക്ഷിക്കുന്നത്. 2020 അവസാനത്തോടെ ഒരു കരാറിന്റെ സാധ്യതകളെക്കുറിച്ച് തനിക്ക് വിശ്വാസമില്ലെന്നാണ് യൂറോപ്യൻ യൂണിയന്റെ മൈക്കൽ ബാർനിയറും പറഞ്ഞത്.