ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഈ സെപ്റ്റംബറിൽ ഭക്ഷ്യവില സൂചികയിൽ കുറവ് രേഖപ്പെടുത്തി. രണ്ടു വർഷത്തിനിടയ്ക്ക് ആദ്യമായാണ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ധനവില കുത്തനെ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്തെ പണപ്പെരുപ്പനിരക്കിൽ 6.5 % എന്ന നിലയിൽ തന്നെ തുടരുകയാണ് .കഴിഞ്ഞ ദിവസം ശമ്പള വർദ്ധനവ് പണപ്പെരുപ്പ നിരക്കിനെ കവച്ചു വച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് ജീവിത ചെലവ് വർദ്ധനവു മൂലം പൊറുതിമുട്ടിയ സാധാരണ ജനതയ്ക്ക് ഒത്തിരി ആശ്വാസം നൽകുന്ന വാർത്തയായിരുന്നു. പാൽ, മുട്ട, ചീസ് എന്നിവയുടെ വിലകുറഞ്ഞ് സൂപ്പർമാർക്കറ്റുകളിൽ ജനങ്ങൾ ചിലവഴിക്കുന്ന തുകയിൽ കുറവ് വരുത്തിയതായി ഓഫീസ് പോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) പറഞ്ഞു.

അടുത്ത മാസങ്ങളിൽ മൊത്തത്തിലുള്ള പണപെരുപ്പ നിരക്ക് ചെറുതായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. വർഷാവസാനത്തോടെ പണപെരുപ്പ നിരക്ക് നിലവിലെ 6.7 ശതമാനത്തിൽ നിന്ന് 5.5% ആയി കുറയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഗോള വിപണിയെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യയും റഷ്യയും ഉൽപ്പാദനം വെട്ടി കുറയ്ക്കാൻ തീരുമാനിച്ചതാണ് ഇന്ധന വില ഉയരാൻ കാരണമായത്. ഇസ്രയേൽ ഹമാസ് സംഘർഷം നീളുകയാണെങ്കിൽ എണ്ണവില വീണ്ടും ഉയർന്നേക്കും.