ന്യൂസ് ഡെസ്ക്, മലയാളം യുകെ

28 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് ചാനലിലൂടെ ചെറുതോണികളിൽ കുടിയേറ്റക്കാർ വീണ്ടും യുകെയിലെത്തി. നവംബർ 14 മുതൽ ഡിസംബർ 12 വരെ ഒരാളും എത്താത്തത് 2018 ശേഷം ഉണ്ടായ ഏറ്റവും നീണ്ട കാലയളവായിരുന്നു . ശനിയാഴ്ച രാവിലെ രണ്ട് ചെറുതോണികളിൽ നിന്നായി ഏകദേശം 160 പേരെ ബോർഡർ ഫോഴ്‌സ് രക്ഷപ്പെടുത്തി ഡോവറിലേക്ക് എത്തിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വർഷം ഇതുവരെ 39,292 പേർ ചെറുതോണികളിലൂടെ യുകെയിലെത്തി. 2022 ഒഴികെ മറ്റെല്ലാ വർഷങ്ങളെക്കാൾ കൂടുതലാണ് കുടിയേറ്റക്കാരുടെ എണ്ണം. 2022-ലാണ് ഏറ്റവും കൂടുതൽ പേർ എത്തിയിരുന്നത്—45,774 പേർ. സാധാരണയായി ഡിസംബർ മാസം കടൽ യാത്രയ്ക്ക് ബുദ്ധിമുട്ടുള്ളതായതിനാൽ കുടിയേറ്റം കുറവായിരിക്കും.

ചാനൽ കടക്കുന്നത് തടയാൻ സർക്കാർ കഴിഞ്ഞ മാസങ്ങളിൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ നടപടികളുടെ ഫലം അടുത്ത വർഷം മുതൽ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. ചെറു ബോട്ടുകൾ വഴിയുള്ള കുടിയേറ്റം മൊത്തം യുകെ കുടിയേറ്റത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെങ്കിലും, ഇത് രാഷ്ട്രീയമായി വലിയ ചർച്ചയായി തീർന്നിരിക്കുകയാണ്.