ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026-ൽ യുകെയിലെ വീടുകളുടെ വില 2 മുതൽ 4 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന നാഷൻവൈഡ് ബാങ്കിൻ്റെ പ്രവചനം പുറത്തുവന്നു. പലിശ നിരക്കുകളിൽ കുറവ് വരുമെന്ന പ്രതീക്ഷയും ശമ്പളവർധനയും വീടുവിപണിക്ക് ഊർജം പകരും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച പലിശ 3.75 ശതമാനമായി കുറയ്ക്കുമെന്നാണ് വിപണിയിലെ കണക്കു കൂട്ടൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവംബറിൽ യുകെയിലെ ശരാശരി വീടുവില 2.73 ലക്ഷം പൗണ്ടായിരുന്നു. 4 ശതമാനം വർധന വന്നാൽ ഇത് 2.84 ലക്ഷം പൗണ്ടിലേക്ക് എത്തും. റൈറ്റ്‌മൂവ്, ഹാലിഫാക്സ് തുടങ്ങിയ സ്ഥാപനങ്ങളും അടുത്ത വർഷം ചെറിയ വിലവർധന തന്നെയാണ് പ്രവചിക്കുന്നത്. കുറഞ്ഞ മോർട്ട്ഗേജ് നിരക്കുകൾ വീടുമാറ്റം ആലോചിക്കുന്നവർക്കും പുതിയതായി വാങ്ങുന്നവർക്കും ആശ്വാസമാകും.

ഇതിനിടെ ആദ്യമായി വീട് വാങ്ങുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കൂടുതൽ അവസരം ഒരുക്കാൻ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) പുതിയ നടപടികൾ പ്രഖ്യാപിച്ചു. വായ്പാ നിയമങ്ങൾ ലളിതമാക്കാനും, വരുമാന വ്യത്യാസങ്ങൾ പരിഗണിച്ചുള്ള മോർട്ട്ഗേജ് പദ്ധതികൾ അനുവദിക്കാനുമാണ് നീക്കം. ഇതോടെ 2026-ൽ വീടെന്ന സ്വപ്നം കൂടുതൽ ആളുകൾക്ക് കൈവരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.