ന്യൂസ് ഡെസ്ക്, മലയാളം യുകെ
പെട്ടെന്ന് ഒരു പ്രകൃതിദുരന്തം വന്നാൽ എന്തു ചെയ്യും? അത് ചിലപ്പോൾ മേഘവിസ്ഫോടനം പോലെ മുന്നറിയിപ്പില്ലാത്ത പേമാരിയോ അഗ്നി ബാധയോ പ്രകൃതി ദുരന്തമോ ആയിരിക്കാം. അതുമല്ലെങ്കിൽ ഏതെങ്കിലും മഹാമാരി പ്രവചനാതീതമായി പടർന്നുപിടിക്കുന്നതായിരിക്കാം. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാൻ അത്യാവശ്യ ഭക്ഷണ വസ്തുക്കൾ സംഭരിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഗവൺമെൻറ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അസ്‌ഡ, സെയിൻസ്‌ബറി, മോറിസൺസ്, ടെസ്‌കോ, ലിഡ്ൽ, ആൽഡി എന്നീ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായ 7 ഇനം അത്യാവശ്യ വസ്തുക്കൾ വീട്ടിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണമെന്ന് യുകെയിലെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിന്നിലടച്ച മാംസം, കുപ്പിവെള്ളം തുടങ്ങിയ അവശ്യവസ്തുക്കൾ സംഭരിച്ച് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നാണ് നിർദ്ദേശത്തിൽ ഉള്ളത്. ഒരാൾക്ക് പ്രതിദിനം മൂന്ന് ലിറ്റർ കുടിവെള്ളമെങ്കിലും ശേഖരിച്ചിരിക്കണം എന്നും നിർദ്ദേശത്തിൽ ഉണ്ട്.
https://prepare.campaign.gov.uk/ എന്ന സർക്കാർ വെബ്സൈറ്റിലൂടെയാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കം, അഗ്നിബാധ , പവർകട്ട് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ കരുതിയിരിക്കണമെന്നാണ് വെബ്സൈറ്റിലെ പ്രധാന നിർദ്ദേശം. അടിയന്തിര സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാക്കാൻ ലക്ഷ്യമിടുന്നതായുള്ളതാണ് പ്രസ്തുത വെബ്സൈറ്റ്.
Leave a Reply