ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ മൈഗ്രേഷൻ സംവിധാനത്തെ ദുരുപയോഗപെടുത്തുന്നത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ യുകെ വിസ ആവശ്യകതകൾ ശക്തമാക്കുന്നു. മൈഗ്രേഷൻ, അതിർത്തി സുരക്ഷാ കാരണങ്ങൾ എന്നിവ കണക്കിലെടുത്ത് ഡൊമിനിക്ക, ഹോണ്ടുറാസ്, നമീബിയ, തിമോർ-ലെസ്റ്റെ, വാനുവാട്ടു എന്നീ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസ നിർബന്ധമാക്കിയിരിക്കുകയാണ് യുകെ. എന്നാൽ പുതിയ നടപടി ഈ രാജ്യങ്ങളുമായുള്ള ബന്ധത്തെ സ്വാധീനിക്കില്ല എന്നും ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ പറഞ്ഞു. ബുധനാഴ്ച എംപിമാർക്ക് നൽകിയ രേഖയിൽ ഡൊമിനിക്കയുടെയും വാനുവാട്ടുവിന്റെയും നിയമങ്ങൾ യുകെയിൽ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള വ്യക്തികൾക്കും പൗരത്വം നൽകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം അഭയം തേടുന്നതിനായി വിസയില്ലാതെ പരിമിത കാലത്തേയ്ക്ക് യുകെ സന്ദർശിക്കാനുള്ള തങ്ങളുടെ അവകാശം നമീബിയയിൽ നിന്നും ഹോണ്ടുറാസിൽ നിന്നുമുള്ള പൗരന്മാർ ദുരുപയോഗം ചെയ്‌തതും ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ പറഞ്ഞു. അഭയ ക്ലെയിമുകൾക്കായി വിസ ഇല്ലാത്ത പൗരന്മാരിൽ നമീബിയക്കാരും ഹോണ്ടുറാസുകാരും ആണ് ഒന്നാം സ്ഥാനത്തെന്നും അവർ കൂട്ടിച്ചേർത്തു. മുൻ ബ്രിട്ടീഷ് കോളനികളിൽ ഒന്നായ നമീബിയ കോമൺ‌വെൽത്ത് രാജ്യങ്ങളിൽ ഒന്നാണ്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് യുകെയിലേക്ക് സ്ഥിരീകരിക്കപ്പെട്ട ബുക്കിംഗ് ഉള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യുന്നതിന് നാലാഴ്ചത്തെ കാലയളവ് അനുവദിച്ചിട്ടുണ്ടെന്ന് സുവെല്ല ബ്രാവർമാൻ അറിയിച്ചു. ചാനൽ കടന്ന് യുകെയിൽ അഭയം തേടാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ സർക്കാർ അടിച്ചമർത്തുന്നതിന് പിന്നാലെയാണ് വിസയിൽ ഉള്ള പുതിയ മാറ്റം. അനധികൃത കുടിയേറ്റ ബിൽ ഉടൻ പ്രാബല്യത്തിൽ വരും. 2023-ൽ ഇതുവരെയുള്ള താത്കാലിക കുടിയേറ്റ ക്രോസിംഗുകളുടെ എണ്ണം 13,774 ആണ്. 2022 ൽ ആകെ 45,755 പേരാണ് യാത്ര ചെയ്തത്.