ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരി പടർന്ന് പിടിച്ചതിനെ തുടർന്ന് യുകെയിലെ തൊഴിൽദാതാക്കൾ ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിൽനിന്നും മുഖംതിരിച്ചു നിൽക്കുകയായിരുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലം സാമ്പത്തിക മേഖലയിലുണ്ടായ തകർച്ചയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആരംഭിച്ചത് രാജ്യത്തെ സാമ്പത്തിക രംഗത്തിനും തൊഴിൽ മേഖലയ്ക്കും വൻ ഉണർവാണ് ഉണ്ടാക്കിയിരിക്കുന്നത്. തത്‌ഫലമായി വൻതോതിലുള്ള റിക്രൂട്ട്മെന്റാണ് യുകെയിലുടനീളം തൊഴിൽ ദാതാക്കൾ നടത്തുന്നത് . ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ട മലയാളികൾക്കും സ്റ്റുഡൻറ് വിസയിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കും ഇത് വളരെ പ്രയോജനപ്രദമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 657,000 തൊഴിൽ ഒഴിവുകളാണ് ഉണ്ടായിരിക്കുന്നത്. ഇതിനു മുൻപുണ്ടായിരുന്ന കാലയളവിൽ ഇത് 48,400 മാത്രമായിരുന്നു. മാർച്ചിൽ അവസാനിക്കുന്ന മൂന്ന് മാസക്കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തിൽ നിന്ന് 4.8 ശതമാനമായി കുറയുകയും ചെയ്തു. എന്നാൽ തൊഴിലുടമകൾ ശമ്പളം കുറച്ചു കൊടുക്കുന്നതിനായി തൊഴിൽ പരിചയം കുറവുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . വീണ്ടും ഒരു സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ടാണ് പലരും ഈ നീക്കം നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.