ജോയല്‍ ചെറുപ്ലാക്കില്‍

കഴിഞ്ഞ രണ്ട് സംഗമങ്ങളുടെയും വിജയ നിറവില്‍ അയര്‍ക്കുന്നം- മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള യു.കെ നിവാസികള്‍ സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി വീണ്ടും യു.കെയില്‍ ഒത്തുചേരുന്നു. 2019 മെയ് 25ന് നടത്തുന്ന മൂന്നാമത് സംഗമം കവന്‍ട്രിയിലാണ് സംഘടിപ്പിക്കുന്നത്. മൂന്നാമത് സംഗമവും വന്‍ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകസമിതി നടത്തി വരുന്നത്.

അയര്‍ക്കുന്നം- മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും വിവാഹബന്ധമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും, ഈ പ്രദേശങ്ങളില്‍ നിന്നും യു.കെയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോസഫ് വര്‍ക്കി (പ്രസിഡന്റ്) – 07897448282.
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) – 07480363655
ടോമി ജോസഫ് (ട്രഷറര്‍) – 07737933896.
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്:
സി.എ. ജോസഫ് – 07846747602
പുഷ്പ ജോണ്‍സണ്‍ – 07969797898.

സംഗമവേദിയുടെ വിലാസം

Sacred Heart Catholic Church Hall,Harefield Road, Coventry, CV2 4BT

Date: 25/05/2019
Time: 10 AM to 4 PM