ബ്രിട്ടനിലെ പ്രമുഖ ക്ലബ്ബായ കോസ്‌മോപോളിറ്റന്‍ ക്ലബ് ബ്രിസ്റ്റോള്‍ രണ്ടാം വാര്‍ഷികവും ക്രിസ്തുമസ്-പുതുവത്സരാഘോഷവും ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് ക്ലബ്ബിന്റെ അങ്കണമായ ഹെന്‍ഗ്രോവ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം ബ്രിസ്റ്റോള്‍ ഡെപ്യൂട്ടി ലോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ ലെസ്ലി അലക്‌സാണ്ടര്‍ നിര്‍വ്വഹിക്കും. ചടങ്ങിന് ക്ലബ് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിക്കും, സെക്രട്ടറി ഷാജി കൂരാപ്പിള്ളില്‍ സ്വാഗത പ്രസംഗം നടത്തും, പ്രീമിയര്‍ കമ്മിറ്റി അംഗം വിനോയ് ജോസഫ് ചടങ്ങിന് നന്ദി അറിയിക്കും.

ചടങ്ങിനോടനുബന്ധിച്ചു നാല്‍പതോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വ്യത്യസ്തമായ കലാപ്രകടങ്ങളും ഉണ്ടായിരിക്കും. കേരളത്തില്‍ പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിനെ സഹായിക്കാനായി കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് വ്യത്യസ്തമായ പരിപാടികളും, ക്രിസ്തുമസ് കരോളും സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നും സമാഹരിച്ച തുക കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കൈമാറുന്നതാണ്.

ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന, ജി. രാജേഷ് രചനയും സംവിധാനവും നിര്‍വഹിച്ച ‘അറിയപ്പെടാത്തവര്‍’ എന്ന മലയാള നാടകവും വാര്‍ഷികത്തോടനുബന്ധിച്ചു അവതരിപ്പിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്കും അംഗത്വത്തിനും വേണ്ടി

ഇ മെയില്‍ വിലാസം: [email protected]
whatsapp:07450 60 46 20