കോറോണയുടെ രണ്ടാം താണ്ഡവത്തിൽ ഇംഗ്ലണ്ടിലെ നാൽപ്പത് ശതമാനത്തോളം ആളുകൾ കർശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്ന ദിവസമാണ് ഇന്ന്. എന്നാൽ പലവിധ അത്യവശ്യ കാര്യങ്ങൾക്കായി കേരളത്തിലേക്ക് പോയ പല പ്രവാസികളും നിരീക്ഷണത്തിലിരിക്കെ ബ്രിട്ടണില്‍ നിന്നെത്തിയ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇവരെ ബാധിച്ചിരിക്കുന്നത് ജനിതമാറ്റം സംഭവിച്ച വൈറസ് ആണോയെന്ന് വ്യക്തമല്ല. ഇവരില്‍ നിന്നുമെടുത്ത സാംപിള്‍ പൂനെയിലെ വൈറോളജി ലാബില്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കും. മുന്‍ ദിവസങ്ങളില്‍ ബ്രിട്ടണില്‍ നിന്നും വന്നവരെ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ പ്രഹരശേഷിയുള്ള കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് 23 മുതല്‍ ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും നിരീക്ഷിച്ചുവരികയാണ്.
എന്നാൽ കേരളത്തിൽ ബന്ധുമിത്രാദികളുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പലരും അവിടെ കുടുങ്ങിയിരിക്കുകയാണ്. എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസ് നിർത്തലാക്കിയതോടെ ഇനി എന്ത് എന്ന ചിന്തയിൽ ആണ് പല മലയാളികളും. ജനുവരി ഒന്ന് വരെ ആണ് തീരുമാനം എങ്കിലും പുനരാരംഭിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിത്വത്തം നിലനിൽക്കുന്നതിനാൽ തീരുമാനം നീളൻ ഉള്ള സാധ്യതയാണ് കൂടുതൽ. പുതുവർഷത്തിൽ യുകെയിൽ നാഷണൽ ലോക്ക് ഡൗൺ എന്ന നിരീക്ഷണം ബലം പ്രാപിക്കുകയും ചെയ്യുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്.
Leave a Reply