ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ പാസ്‌പോർട്ട് ഉടമകൾക്ക് യൂറോപ്പിലുടനീളം ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന കരാറിൻെറ അന്തിമ തീരുമാനത്തോട് അടുത്ത് യുകെയും യൂറോപ്യൻ യൂണിയനും. ഇനി യുകെ യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ നിൽക്കേണ്ട ആവശ്യം വരില്ല. നിലവിൽ, ബ്രിട്ടീഷ് യാത്രക്കാർ പ്രത്യേക ക്യൂകൾ ഉപയോഗിക്കണം. എന്നാൽ ചർച്ച ചെയ്യപ്പെടുന്ന കരാർ പ്രകാരം EU, EEA പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഇ-ഗേറ്റുകൾ ബ്രിട്ടീഷുകാർക്കും ആക്‌സസ് ചെയ്യാൻ സാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടീഷുകാർ നേരിടുന്ന യാത്രാ കാലതാമസം ലഘൂകരിക്കുക എന്നതാണ് ഈ വികസനത്തിന്റെ ലക്ഷ്യം. ലണ്ടനിൽ നടക്കുന്ന യുകെ-ഇയു ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ചർച്ചയിലാണ് വിഷയം മുന്നോട്ട് വച്ചിരിക്കുന്നത്. സുരക്ഷാ, പ്രതിരോധ കരാറിനെ കുറിച്ചും ചർച്ചകൾ നടക്കും. ബ്രെക്സിറ്റിനുശേഷം, യൂറോപ്യൻ വിമാനത്താവളങ്ങളിൽ പാസ്‌പോർട്ട് സ്റ്റാമ്പിംഗിന്റെ ആവശ്യകത കാരണം ബ്രിട്ടീഷ് യാത്രക്കാർക്ക് കൂടുതൽ സമയം ക്യൂവിൽ നിൽക്കേണ്ടതായി വരുന്നുണ്ട്. ഇ-ഗേറ്റുകൾ പൊതുവെ EU, EEA പൗരന്മാർക്കായി നീക്കിവച്ചിരിക്കുന്നതാണ് ഇതിന് കാരണം.

പോർച്ചുഗലിലെയും സ്‌പെയിനിലെയും ചില വിമാനത്താവളങ്ങളിൽ ബ്രിട്ടീഷ് പാസ്‌പോർട്ട് ഉടമകൾക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ അനുവാദം ലഭിച്ചെങ്കിലും യുകെ വിദേശകാര്യ ഓഫീസ് ഇപ്പോഴും യാത്രക്കാരോട് അവരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. നിലവിൽ ചർച്ചയിലിരിക്കുന്ന ഒരു കരാർ ബ്രിട്ടീഷ് യാത്രക്കാർക്ക് യൂറോപ്യൻ ഇ-ഗേറ്റുകളിലേയ്ക്ക് കൂടുതൽ പ്രവേശനം അനുവദിക്കും. സ്റ്റാമ്പിങ്ങിൻെറ ആവശ്യകത നീക്കം ചെയ്യുന്നതിലൂടെ കാത്തിരിപ്പ് സമയം കുറയും. അതേസമയം, ബ്രിട്ടീഷ് യാത്രക്കാരിൽ നിന്ന് ബയോമെട്രിക് ഡാറ്റ ആവശ്യമുള്ള ഒരു പുതിയ എൻട്രി/എക്സിറ്റ് സംവിധാനം ഒക്ടോബറിൽ അവതരിപ്പിക്കാൻ EU പദ്ധതിയിടുന്നുണ്ട്.