ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യ – യുക്രൈൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നു. യുദ്ധം, യുകെയുടെ ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെ രൂക്ഷമായി ബാധിക്കുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പറഞ്ഞു. സംഘർഷം ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില വർദ്ധിപ്പിക്കുന്നു. ഇത് ആഗോളതലത്തിൽ രാജ്യത്തിന്റെ വളർച്ച മന്ദഗതിയിലാക്കും. ജി 7 ഗ്രൂപ്പിൽ യുകെ ഇനി അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായിരിക്കില്ലെന്നും 2023 ൽ ഏറ്റവും മന്ദഗതിയിലായിരിക്കുമെന്നും അവർ പ്രവചിച്ചു. വർദ്ധിക്കുന്ന വിലക്കയറ്റം കുടുംബങ്ങളെ ചെലവ് ചുരുക്കാൻ പ്രേരിപ്പിക്കുന്നതിനാൽ യുകെയുടെ വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്റർനാഷണൽ ബോഡി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 3.7% വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം. ജനുവരിയിൽ നടത്തിയ മുൻ പ്രവചനത്തിൽ നിന്ന് 4.7% കുറവാണ്. എന്നാൽ അടുത്ത വർഷം 1.2 ശതമാനത്തിന്റെ വളർച്ച മാത്രമാണ് കണക്കാക്കുന്നത്. 2021-ൽ യുകെ ഏറ്റവും വേഗത്തിൽ വളരുന്ന G7 സമ്പദ്‌വ്യവസ്ഥയാണെന്നും 2022-ൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്നും ഐഎംഎഫ് പറഞ്ഞു. എന്നാൽ പണപെരുപ്പം ഉയർന്നതോടെ അത് സാമ്പത്തിക വളർച്ചയ്ക്ക് ക്ഷീണമായി.

2022 അവസാനത്തോടെ പണപ്പെരുപ്പം 9% ആയി ഉയരുമെന്ന് സംഘടന പ്രതീക്ഷിക്കുന്നു. ഈ വർഷം ആഗോള വളർച്ച വെറും 3.6% മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടന പറഞ്ഞു. വളർച്ചാ പ്രവചനം 4.1 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി താഴ്ത്തുകയാണെന്ന് ലോകബാങ്കും അറിയിച്ചു. കോവിഡിൽ നിന്ന് കരകയറുന്നതിനിടെ യുദ്ധം എത്തിയതോടെ സമ്പദ്‌വ്യവസ്ഥ വീണ്ടും തകർച്ചയിലേക്ക് നീങ്ങുകയാണ്.