ലണ്ടനിലെ സന്ദർശനത്തിന്റെ രണ്ടാമത്തെ ദിവസം രാവിലെ ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ് ആണ് കഴിച്ചത്. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് എന്താണെന്ന് എന്നെ പരിചപ്പെടുത്താൻ ജോജിയും ബിജോയിയും നേരത്തെ പദ്ധതി ഇട്ടതനുസരിച്ച് റസ്റ്റോറൻറ് കണ്ടെത്തുകയായിരുന്നു. ഞങ്ങളുടെ ഹോം സ്റ്റേജിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിലുള്ള ഒരു പ്രാദേശിക കഫെയായിരുന്നു അത്. കഫെയിൽ തിരക്ക് തുടങ്ങി വരുന്നതേയുള്ളൂ. ഭാഗ്യത്തിന് ഞങ്ങൾക്ക് 5 പേർക്കും ഒരുമിച്ച് ഇരിക്കാൻ സൗകര്യപ്രദമായ ഒരു ടേബിൾ ലഭിച്ചു.

ബ്രിട്ടീഷ് ഭക്ഷണ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് എന്ന് ജോജി പറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ സമ്പന്ന കുടുംബങ്ങൾ അതിഥികൾക്ക് നൽകുന്ന ആർഭാട പ്രഭാത ഭക്ഷണമാണ് ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റിന്റെ ആദ്യരൂപം. എന്നാൽ 19-ാം നൂറ്റാണ്ടിൽ ഫാക്ടറികളിലും ഖനികളിലും ദീർഘകാലം ജോലി ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ പോഷക സമൃദ്ധമായ ഭക്ഷണം ആവശ്യമായിരുന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞ് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുക. അതുകൊണ്ടുതന്നെ കൂടുതൽ ഘനമേറിയ പ്രഭാതഭക്ഷണം ആവശ്യമായി വന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഭക്ഷണസാധനങ്ങളുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റിൻ്റെ പ്രചാരം കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് യുകെയിൽ പലസ്ഥലങ്ങളിലും ചെറുകഫേകളും പബ്ബുകളും തങ്ങളുടെ സ്പെഷ്യൽ മെനുവായി ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് വിളമ്പുന്നുണ്ട്. അങ്ങനെയൊരു കഫെയിലിരുന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്രൈ ചെയ്ത മുട്ട, ബേക്കൺ, സോസേജ്, ബേക്ക് ചെയ്ത പയർ, കൂൺ, ഗ്രിൽ ചെയ്ത തക്കാളി, ടോസ്റ്റ്, കോഫി അല്ലെങ്കിൽ ചായ എന്നിവ ചേർന്നതാണ് പരമ്പരാഗത ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ്.

 

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.