ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കോമ്പറ്റിഷൻ നിയമം താത്കാലികമായി നിർത്തലാക്കാൻ സർക്കാർ ഒരുങ്ങുന്നു. വിവരങ്ങൾ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താൻ എണ്ണ കമ്പനികളെ അനുവദിക്കുന്നതാണീ പുതിയ തീരുമാനം. ഇന്ധനം എത്തിക്കാൻ സൈന്യത്തെ തയ്യാറാക്കാനും മന്ത്രിമാർ ശ്രമിക്കുന്നുണ്ട്. 5,500 പെട്രോൾ സ്റ്റേഷനുകളിൽ മൂന്നിൽ രണ്ടിടത്തും ഇന്ധനം തീർന്നുവെന്ന് പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ധന വിതരണം നിലനിർത്താൻ സർക്കാരിന് പദ്ധതികൾ ഉണ്ടെന്ന്, 1988ലെ കോംപറ്റീഷൻ ആക്റ്റിൽ നിന്ന് എണ്ണ വ്യവസായത്തെ ഒഴിവാക്കികൊണ്ട് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് പറഞ്ഞു. പ്രതിസന്ധി സമയത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി ഡൗൺസ്ട്രീം ഓയിൽ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ കൊണ്ടുവരികയാണ് സർക്കാർ.

സ്റ്റേഷനുകൾ പൂട്ടുന്നത്. മക്‌ഡൊണാൾഡ്, നാൻഡോസ് ചിക്കൻ, ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോ എന്നിവിടങ്ങളിലും ലോറി ഡ്രൈവർമാരുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ടെസ്കോയിൽ എണ്ണൂറോളം ഡ്രൈവർമാരുടെ കുറവുണ്ട്. പകർച്ചവ്യാധിക്കുശേഷം ആഗോള സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ ഡിമാൻഡിലെ വർദ്ധനവ്, ലോറി ഡ്രൈവർമാരുടെ കുറവ് എന്നിവയുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളുടെ ഫലമായി സൂപ്പർമാർക്കറ്റുകളിലും പ്രതിസന്ധി ഉടലെടുത്തു. സൂപ്പർമാർക്കറ്റുകളിലും കൺവീനിയൻസ് സ്റ്റോറുകളിലും വസ്തുക്കളുടെ കുറവ് കണ്ടുതുടങ്ങി.

സ്റ്റേഷനുകളിൽ ഇന്ധനം തുല്യമായി വിതരണം ചെയ്യാനായി 90 ശതമാനം സ്റ്റേഷനുകളിലേക്കും വിതരണം വെട്ടിക്കുറയ്ക്കുകയാണെന്ന് ബ്രിട്ടീഷ് പെട്രോളിയം അറിയിച്ചു. അതേസമയം പെട്രോൾ ക്ഷാമം രൂക്ഷമാകുമെന്ന ഭയത്താൽ മിക്ക പമ്പുകളിലും വാഹനങ്ങളുടെ വൻ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഷിസ്റ്റര്‍, സിഡ്ല്ഷാമിലെ എസ്സോ പെട്രോള്‍ ഫോര്‍കോര്‍ട്ടിനു മുന്നിൽ പെട്രോൾ വാങ്ങാൻ എത്തിയവർ തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായി. കൂടുതൽ ആശങ്കകളിലേക്കാണ് ഈ പ്രശ്നം വഴിതുറക്കുന്നത്. നിരവധി സ്റ്റേഷനുകൾ പൂര്‍ണ്ണമായും കാലിയായതോടെ പരിഭ്രാന്തരായ ജനങ്ങള്‍ പെട്രോളും ഡീസലും ശേഖരിച്ചുവയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇ ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 400 പെട്രോള്‍ സ്റ്റേഷനുകളില്‍ ഒരു വ്യക്തിയ്ക്ക് പരമാവധി 30 പൗണ്ട് വിലയ്ക്കുള്ള പെട്രോള്‍ മാത്രമെ നല്‍കൂവെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചു.

യുകെയിൽ നിലവിൽ 8,350 ഫില്ലിംഗ് സ്റ്റേഷനുകളുണ്ട്. അവയിൽ 100 ൽ താഴെ മാത്രമാണ് ക്ഷാമം കാരണം അടയ്ക്കാൻ നിർബന്ധിതരായത്. എന്നിരുന്നാലും, സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് പ്രവചനം. സമ്മർദ്ദം ലഘൂകരിക്കാനായി 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് താൽക്കാലിക വിസ നൽകാനുള്ള ആലോചനയിലാണ് മന്ത്രിമാർ. 2020ൽ നിരവധി ഡ്രൈവർമാരാണ് രാജ്യം വിട്ടത്. 40,000ത്തോളം പേർ ഹെവി ഗിയർ ലൈസൻസ് ടെസ്റ്റിനായി കാത്തിരിക്കുകയുമാണ്.
	
		

      
      



              
              
              




            
Leave a Reply