ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ തൊഴിലില്ലായ്മയുടെ നിരക്ക് സെപ്റ്റംബർ അവസാനിക്കുന്ന മൂന്നുമാസത്തിൽ 5 ശതമാനമായി ഉയർന്നതായുള്ള കണക്കുകൾ പുറത്തുവന്നു. 2020 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വിദഗ്ധർ പ്രവചിച്ചതിനേക്കാൾ കൂടുതലാണ് ഈ വർധന. പുതിയ കണക്കുകൾ ബജറ്റിന് മുൻപുള്ള സാമ്പത്തിക ആശങ്കകൾ വർധിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പ്രകാരം ശരാശരി വേതന വർധനയും കുറയുന്ന പ്രവണതയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന . പൊതു മേഖലയിലെ വേതനവർധന 6.6 ശതമാനമായപ്പോൾ, സ്വകാര്യ മേഖലയിലെ വളർച്ച 4.2 ശതമാനമായി ചുരുങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ഏതാനും വർഷങ്ങളിലും തൊഴിൽരഹിതത്വം 5 ശതമാനത്തിന് സമീപം തുടരുമെന്നാണ് പ്രവചിക്കുന്നത്.

വിപണിയിലെ ഈ ദുർബലതയെ കുറിച്ച് വിദഗ്ധർ കടുത്ത ആശങ്ക ആണ് പ്രകടിപ്പിച്ചത് . ചെറുകിട വ്യവസായങ്ങളുടെ ഉയർന്ന നികുതി, നിയമങ്ങൾ, ചെലവുകൾ എന്നിവ കാരണം ജീവനക്കാരെ നിയമിക്കുന്നത് മന്ദഗതിയിലാണെന്നും ഫെഡറേഷൻ ഓഫ് സ്മോൾ ബിസിനസ്സസ് അറിയിച്ചു. വരാനിരിക്കുന്ന ബജറ്റിൽ സർക്കാർ തൊഴിൽ വർധനയ്ക്കും വളർച്ചയ്ക്കും അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വ്യവസായ സംഘടനകളുടെ പ്രതികരണം.